ADVERTISEMENT

ബന്ധങ്ങളെ കുറിച്ച് എപ്പോഴും തുറന്നു പറഞ്ഞ് വാർത്തകളിൽ ഇടംനേടുന്ന താരമാണ് മലൈക അറോറ. ഏറ്റവും ഒടുവിൽ തന്റെ മകനെ കുറിച്ചുള്ള വിശേഷങ്ങളാണ് താരം ആരോധകരോടായി പങ്കുവയ്ക്കുന്നത്. കഴിഞ്ഞവർഷം സ്കൂൾ പഠനം പൂർത്തിയാക്കിയ മകന്‍ അർഹാൻ ഖാനെ ഉന്നതവിദ്യാഭ്യാസത്തിനുവിടാൻ ആലോചിക്കുകയാണ് താരം. എന്നാൽ അവനെ പറഞ്ഞയക്കുന്നതിനോട് ഇപ്പോഴും പൊരുത്തപ്പെടാൻ അമ്മ എന്ന നിലയിൽ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും താരം പറയുന്നു. 

18 വയസ്സു പൂർത്തിയായതോടെ മുൻഭർത്താവ് അർബാസ് ഖാനോടൊപ്പം മകനെ അയക്കാനായിരുന്നു മലൈകയുടെ തീരുമാനം. ‘അവൻ പോകാൻ തീരുമാനിച്ചാൽ അവന്റെ സമയം ശരിയായി വിനിയോഗിക്കണമെന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. ഒരുപാടുകാര്യങ്ങൾ ചെയ്യാൻ ശ്രമിക്കണമെന്ന് നിർദേശിച്ചു. പുതിയകാര്യങ്ങൾ പഠിക്കുകയും വെറുതെ ഇരുന്ന് സമയം കളയരുതെന്നും പറഞ്ഞു.’–മലൈക അറോറ പറയുന്നു. 

ലോക്ഡൗണിന്റെ തുടക്കം അർഹാൻ വീട്ടിലിരുന്ന് ആഘോഷമാക്കിയെന്നും മലൈക പറഞ്ഞു. എന്നാൽ പിന്നീട് അവൻ പുതിയ കോഴ്സുകൾ ഓൺലൈനായി പഠിച്ചെന്നും താരം പറഞ്ഞു. ‘അവൻ ചില ഓൺലൈൻ കോഴ്സുകൾ ചെയ്തു. അതോടൊപ്പം ശരീരം ഫിറ്റാക്കുന്നതിനുള്ള കാര്യങ്ങളും ചെയ്തു. ഇപ്പോൾ അവൻ അച്ചടക്കമുള്ള ജീവിതമാണ് നയിക്കുന്നതെന്ന് എനിക്ക് ഉറപ്പാണ്. അവൻ സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ട്. അവന്റെ പ്രായത്തിലുള്ള കുട്ടികൾ ആരോഗ്യത്തോടെ ഇരിക്കാൻ വ്യായാമം ശീലമാക്കുന്നത് നല്ലതാണ്. ഈ മഹാമാരിക്കാലത്ത് വ്യായാമം വളരെ അനിവാര്യമാണ്. 

ഇതിനെല്ലാം ഉപരിയായി മകനും തനിക്കും ഒരുമിച്ചിരിക്കാൻ ധാരാളം സമയം ലഭിച്ചതിലെ സന്തോഷവും മലൈക പങ്കുവച്ചു.  ‘ ഈ ലോക്ഡൗൺ കാലം ഞങ്ങൾ നന്നായി ചിലവഴിച്ചു. അവൻ ഉപരി പഠനത്തിനായി പോകുന്നതിനു മുൻപ് കുറെസമയം അമ്മയും മകനുമായി ഒരുമിച്ചിരിക്കാൻ ഞങ്ങൾക്ക് സാധിച്ചു. അവൻ അവന്റെ വിദ്യാഭ്യാസവും ജോലിയും തേടി പോകുന്നതിനു മുൻപ് കുറച്ചുനാൾ ഒരുമിച്ചിരിക്കാൻ സാധിച്ചതിൽ ഞങ്ങൾക്കു രണ്ടുപേർക്കും അതിയായ സന്തോഷമുണ്ട്. എല്ലാകാലത്തും ചില പോസിറ്റിവ് കാര്യങ്ങളുണ്ടല്ലോ? ഈ മഹാമാരിക്കാലത്ത് എനിക്കു കിട്ടിയ പോസിറ്റിവ് കാര്യം മകനോടൊപ്പമിരിക്കാൻ കഴിഞ്ഞതാണ്.’– മലൈക പറയുന്നു. 

English Summary: Malaika Arora About Her Son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com