sections
MORE

എന്റെ ആൺസുഹൃത്തുക്കളെ അച്ഛന് ഒരിക്കലും ഇഷ്ടമായിരുന്നില്ല: ജാക്കി ഷ്റോഫിന്റെ മകൾ

jackie-krishna
SHARE

ജീവിതത്തിലെ വിശേഷങ്ങൾ പലപ്പോഴും സോഷ്യൽമീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്നവരാണ് ബോളിവുഡ് താരം ജാക്കി ഷ്റോഫും മകൾ കൃഷ്ണയും. തന്റെ മകൾക്ക് ശരിയായ പങ്കാളിയെ കണ്ടെത്തുക എന്നത് ഏറെ ഭാരമുള്ള ജോലിയാണെന്ന് ഒരിക്കൽ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവനയ്ക്ക് മറുപടിയുമായി എത്തുകയാണ് മകൾ കൃഷ്ണ. 

‘എന്റെ അച്ഛൻ ആരെയാണ് എനിക്കു കൂട്ടായി തിരഞ്ഞെടുക്കുന്നതെന്ന് ഞാൻ ഇതുവരെ ചിന്തിച്ചിട്ടില്ല. എന്റെ ആൺസുഹൃത്തുക്കളെ അദ്ദേഹത്തിന് ഒരിക്കലും ഇഷ്ടമായിരുന്നില്ല. ഇക്കാര്യത്തിൽ അദ്ദേഹത്തെ ഒരിക്കലും കുറ്റപ്പെടുത്താനാകില്ലെന്ന് ഇപ്പോൾ എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. കാരണം അദ്ദേഹത്തിനു തെറ്റുപറ്റാറില്ല.’– കൃഷ്ണ പറയുന്നു. ഇരുവരും ഒരുമിച്ച് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ജാക്കി ഷ്റോഫിന്റെയും കൃഷ്ണയുടെയും പ്രതികരണം. ‘അവൾ ആരെ സ്നേഹിക്കുന്നുവോ അദ്ദേഹത്തെ ഞാൻ ബഹുമാനിക്കുന്നു. അവളുടെ വഴി അവൾ തിരഞ്ഞെടുക്കട്ടെ. ഒരു അച്ഛനെന്ന നിലയിൽ എന്റെ മകൾക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുന്നത് ശ്രമകരമായ ദൗത്യമാണ്.’– ജാക്കി ഷ്റോഫ് പറഞ്ഞു. മകളെ സംരക്ഷിക്കുന്ന ഒരു അച്ഛനെന്ന നിലയിൽ അവൾ മോശമായ വഴികൾ തിരഞ്ഞെടുക്കുമോ എന്ന ആശങ്കയുണ്ടാകുന്നതു സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി. ‘പക്ഷേ, തീരുമാനം എടുക്കേണ്ടത് മകൾ തന്നെയാണ്. അവൾ തിരഞ്ഞെടുക്കുന്ന ആൾക്കൊപ്പമാണ് ഭാവിയിൽ ജീവിക്കേണ്ടത്. ഉറങ്ങുന്നതും ഉണരുന്നതും അയാൾക്കൊപ്പമാണ്. മാതാപിതാക്കൾ എക്കാലവും മക്കൾക്കൊപ്പം ഉണ്ടാകണമെന്നില്ല. അവർ അർഹിക്കുന്ന രീതിയിൽ അവരെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരാളെയായിരിക്കണം അവർ തിരഞ്ഞെടുക്കേണ്ടത്. അതുകൊണ്ടു തന്നെ എന്റെ രാജകുമാരിക്ക് അനുയോജ്യനായ ഒരാളെ കണ്ടെത്തുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം ശ്രമകരമായ ദൗത്യമാണ്. ’– ജാക്കി ഷ്റോഫ് വ്യക്തമാക്കി.

ടൈഗറിനെയും കൃഷ്ണയെയും പോലെ രണ്ടു മക്കളെ കിട്ടിയതിൽ അതിയായ സന്തോഷമുണ്ടെന്നും അവർ സത്യസന്ധരും നേർവഴിക്കു പോകുന്നവരുമാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ അമ്മയുടെയും അച്ഛന്റെയും പൂർണ പിന്തുണ ലഭിച്ചതോടെയാണ് തനിക്ക് കരിയറിൽ വിജയിക്കാൻ സാധിച്ചതെന്നും ജാക്കി ഷ്റോഫ് പറഞ്ഞു. മാതാപിതാക്കളിൽ നിന്ന് എന്താണ് പഠിച്ചതെന്ന ചോദ്യത്തിന് കൃഷ്ണയുടെ മറുപടി ഇങ്ങനെ: എന്റെ കുടുംബ ചരിത്രവും അച്ഛന്റെ ജീവിതയാത്രയും കേൾക്കാൻ എനിക്ക് വളരെ ഇഷ്ടമാണ്. ഈ ലോകത്തിൽ എനിക്ക് ഏറ്റവും ബഹുമാനമുള്ള വ്യക്തിയും അദ്ദേഹമാണ്. എവിടെ നിന്നാണ് അദ്ദേഹം തുടങ്ങിയതെന്നും അദ്ദേഹത്തിന്റെ കഠിന പ്രയത്നവും ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് വളരെ പ്രചോദനം നൽകിയിട്ടുണ്ട് അദ്ദേഹത്തിന്റെ ജീവിത കഥ. ഞാൻ ഇതുവരെ നൽകിയതിലും ആയിരം മടങ്ങ് ബഹുമാനം അദ്ദേഹം അർഹിക്കുന്നു.’– കൃഷ്ണ പറഞ്ഞു. 

അവലംബം: ബോളിവുഡ് ബബിൾ

English Summary: Krishna Shroff Reveals Jackie Shroff Has Never Liked Her Boyfriends

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കേക്കുന്നുണ്ടോ, ഓണത്തിനും കേക്കായി!

MORE VIDEOS
FROM ONMANORAMA