ADVERTISEMENT

വിവാഹവും സ്ത്രീധനവും ഭർതൃപീ‍ഡനവുമൊക്കെയാണ് ഇപ്പോൾ ചർ‌ച്ചാ വിഷയങ്ങൾ. കേരളത്തിൽ മാത്രമല്ല രാജ്യത്തുടനീളം പലതരം വാർത്തകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. ഇപ്പോഴിതാ വളരെ ഞെട്ടിക്കുന്ന ഒരു വിഡിയോ ആണ് വൈറലാകുന്നത്. വിവാഹ വേദിയിൽ വച്ച് വധുവരന്മാർ മധുരം പങ്കിടുന്നതാണ് ചടങ്ങ്. ആദ്യം വധു വരന്റെ വായിലേക്ക് ഒരു ലഡു വച്ച് കൊടുക്കുന്നു. 

ഇനി വരന്റെ ഊഴമാണ്. വരൻ ലഡുവെടുത്ത് നീട്ടുമ്പോൾ വധു നാണത്താൽ മുഖം വെട്ടിക്കുന്നു. എന്നാൽ ഇതിൽ അരിശംപൂണ്ട വരൻ വധുവിന്റെ മുടിക്ക് പിടിച്ച് വലിച്ച് ലഡു പെൺകുട്ടിയുടെ വായ്ക്കുള്ളിലേക്ക് കുത്തിക്കേറ്റി വയ്ക്കുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതിന് പിന്നാലെ വൻ രോഷമാണ് ഉയരുന്നത്. 

'വരൻ പെൺകുട്ടിയോട് കാണിക്കുന്നത് കടുത്ത പീ‍ഡനമാണെന്നാണ് പ്രതികരണങ്ങൾ. 'ഇത് തമാശയല്ല, ആക്രമണമാണ്, വരാനിരിക്കുന്നതിന്റെ സൂചനയാണ്.  ആ കുടുംബം ഈ വിവാഹത്തിൽ നിന്ന് പിന്തിരിയണം' എന്ന തരത്തിലാണ് കമന്റുകൾ. എവിടെയാണ് സംഭവമെന്നോ ആരാണ് വിഡിയോയിൽ ഉള്ളതെന്നോ വ്യക്തമല്ല. 

English Summary: Groom Forcefully Shoves Ladoo Into Bride’s Mouth, People Say ‘This is Abuse’ 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com