ADVERTISEMENT

കോവിഡ് മഹാമാരിക്കാലം പലർക്കും പ്രിയപ്പെട്ടവരെ നഷ്ടമാക്കി. യാത്ര പറയാതെ പലരും വിട്ടുപിരിയുമ്പോൾ നിസ്സഹായരായി നോക്കിനിൽക്കാന്‍ മാത്രമേ നമുക്കു സാധിക്കൂ. പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി പലരും പലകാര്യങ്ങളും ചെയ്യാറുണ്ട്. അത്തരത്തിൽ ഒരു അനുഭവമാണ് അന്ന ഹാർപ് എന്ന യുവതി പങ്കുവയ്ക്കുന്നത്. 

അന്നയ്ക്കും സഹോദരിക്കും പ്രിയപ്പെട്ട പിതാവിനെയാണ് ഈ കൊറോണക്കാലത്തു നഷ്ടമായത്. മരണത്തിനു മുൻപ് അദ്ദേഹം മക്കൾക്ക് മനോഹരമായ സന്ദേശം നൽകിയിരുന്നു. ഒരു കഷ്ണം പേപ്പറിൽ വിറയാർന്ന കൈകളോടെ അദ്ദേഹം മക്കൾക്കായി ഇങ്ങനെ കുറിച്ചു. ‘ഇതൊരു മനോഹരമായ ജീവിതമാണ്.’

പിതാവിന്റെ ഈ സ്നേഹ സന്ദേശം ജീവിതത്തിലൂടനീളം കൊണ്ടുപോകാനാണ് ഈ പെൺകുട്ടിളുടെ തീരുമാനം. ഒപ്പം പിതാവിന്റെ ഓർമയ്ക്കായി ടാറ്റൂ ചെയ്യുകയും ചെയ്തു. ആനി കാലിലും സഹോദരി കയ്യിലുമാണ് സന്ദേശം ടാറ്റൂ ചെയ്തത്. ഈ നഷ്ടം നികത്താവുന്നതല്ല. ഓരോ നിമിഷവും ഓർമിക്കുന്നു. എന്ന കുറിപ്പോടെയാണ് ഇരുവരും ടാറ്റ്യൂ ചെയ്യുന്ന വിഡിയോ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും പങ്കുവച്ചത്. ‘പിതാവിന്റെ സ്നേഹവും തമാശകളും പുഞ്ചിരുമില്ലാത്ത ജീവിതം നിരർഥകമാണ്. അദ്ദേഹത്തിന്റെ മക്കളായതിൽ വലിയ സന്തോഷമുണ്ട്.’ – സഹോദരിമാർ പറഞ്ഞു. 

English Summary: Sisters honour dad with tattoos of his last note to them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com