ADVERTISEMENT

സ്വന്തം അച്ഛന്റെയും അമ്മയുടെയും വിവാഹം കണ്ടവരുണ്ടോ? ഉണ്ടാകില്ല. എന്നാൽ, ഇവിടെ സ്വന്തം മകൾക്ക് അത്തരം ഒരു അസുലഭ കാഴ്ച ഒരുക്കുകയാണ് സൈക്കോ തെറാപ്പിസ്റ്റായ കരീം റസായിയും ലൂയിസ് റസായിയും. ഇ‌രും‌വരും വിവാഹിതരായപ്പോൾ പിങ്ക് ഉടുപ്പണിഞ്ഞ് ബ്രൈഡ്സ് മെയ്ഡായി മകൾ ലൈലയും സമീപം ഉണ്ടായിരുന്നു. അവൾ ആശുപത്രിയിലായിരുന്നു എന്നു മാത്രം. ബ്രിസ്റ്റോളി‌ലാണ് ഈ അപൂർവ വിവാഹം ഉണ്ടായത്. 

മകളുടെ രോഗക്കിടയ്ക്കു സമീപമായിരുന്നു വിവാഹചടങ്ങുകൾ കരീമും ലൂയിസും നടത്തിയത്. കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ ജനിച്ച ലൈലയ്ക്ക് അപൂർവ ജനിതക രോഗമാണ്. ബ്രിസ്റ്റോളിലെ കുട്ടികളുടെ ആശുപത്രിയിൽ ചകിത്സയിലാണ് ലൈല. ആശുപത്രി അധികൃതർ തന്നെയാണ് വിവാഹത്തിനു സൗകര്യം ഒരുക്കിയത്. ആശുപത്രി ബലൂണും പുക്കളും കൊണ്ട് അലങ്കരിച്ചു. ഫോട്ടോയെടുത്തും സംഗീത വിരുന്നൊരുക്കിയും ആശുപത്രി അധികൃതർ ദമ്പതികളുടെ വിവാഹം പുനരാവിഷ്കരിച്ചു. 

മകൾക്ക് കാണാനായി വിവാഹിതരാകണമമെന്ന് അവൾ ജനിക്കുന്നതിനു മുൻപു തന്നെ തീരുമാനിച്ചിരുന്നതായി കരീം പറയുന്നു. ആ ദിവസം മനോഹരമായിരുന്നു എന്ന് ലൂയിസും വ്യക്തമാക്കി. 

 

English Summary: Baby girl is bridesmaid to her parents as they marry by her bedside at hospital where she's been treated for rare condition since being born on Christmas Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com