ADVERTISEMENT

ടീന അംബാനി തന്റെ മരുമകളുടെ ജന്മദിനത്തിന് ആശംസയർപ്പിച്ച് എഴുതിയ കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മരുമകൻ ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക മെഹ്ത അംബാനിക്കാണ് ടീന ഹൃദ്യമായ ജന്മദിനാശംസകൾ നൽകിയത്. അനിൽ അംബാനിയുടെ ഭാര്യയായ ടീന ശ്ലോകയ്ക്കൊപ്പമുള്ള ചിത്രവും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. 

പരമ്പരാഗതമായ ഇന്ത്യൻ ലുക്കിലുള്ള ചിത്രമാണ് പങ്കുവച്ചത്. ശ്ലോകയുമൊത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ടീന കുറിച്ചത് ഇങ്ങനെ: ‘സുന്ദരിയായ ഒരു പെൺകുട്ടി, ഇപ്പോൾ അവൾ മികച്ച ഒരു സ്ത്രീയാണ്, ഭാര്യയും അമ്മയുമാണ്. നിന്റെ വിജയം കാണുമ്പോൾ അതിയായ സന്തോഷമുണ്ട്. ഈ വർഷം സന്തോഷങ്ങളുടെയും ആഗ്രഹ സഫലീകരണത്തിന്റെയും ആകട്ടെ. ജന്മദിനാശംസകൾ’–ടീന സോഷ്യൽ മീഡിയയിൽ കുറിച്ചു. 

അടുത്തിടെ പല സന്ദർഭങ്ങളിലെ കുടുംബ ചിത്രങ്ങളും ടിന പങ്കുവച്ചിരുന്നു. കഴിഞ്ഞയാഴ്ച ഭർതൃപിതാവ് ധിരുഭായ് അംബാനിയുടെ 19–ാം ചരമദിനത്തിൽ അംബാനി കുടുംബം വ്യവസായ രംഗത്തെ എല്ലാ നേട്ടങ്ങൾക്കും അദ്ദേഹത്തോടു നന്ദി പറയുകയാണെന്ന കുറിപ്പോടെ നിരവധി ചിത്രങ്ങൾ ടീന പങ്കുവച്ചിരുന്നു. ‘പപ്പാ, അങ്ങയുടെ സാമിപ്യം ഞങ്ങൾ എപ്പോഴും അനുഭവിച്ച് അറിയുന്നുണ്ട്. അങ്ങയുടെ നിർദേശങ്ങൾ ഞങ്ങൾക്കു മിസ് ചെയ്യുന്നു. വളരെ മൂല്യമുള്ളതാണ് അങ്ങയെ കുറിച്ചുള്ള ഓർമകൾ. ഇന്ന് മാത്രമല്ല, എല്ലാ ദിവസവും ആ ഓർമകൾ ഞങ്ങളുടെ യാത്രകളിൽ പ്രകാശം പരത്തുന്നുണ്ട്.’– ടിന പറ​ഞ്ഞു. ആഗോള സമൂഹമാധ്യമ ദിനത്തിൽ ടീന പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധേയമായിരുന്നു. സമൂഹമാധ്യമത്തിലെ യാത്രയെ സ്നേഹിക്കുന്നു ഓർമകളിലൂടെ വീണ്ടു ജീവിക്കുകയും പുതിയ ഓർമകൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നും ടീന കുറിച്ചു. 

English Summary: Tina Ambani's Birthday Greetings To Shloka Mehta Ambani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com