ADVERTISEMENT

വിവാഹദിനം രാത്രിയിൽ ഭർതൃഗൃഹത്തിൽ നിന്നും ഒളിച്ചോടി നവവധു. മധ്യപ്രദേശിലെ ഘോർമിയിലാണ് സംഭവം. ആദ്യരാത്രിയിൽ ടെറസിനു മുകളിലൂടെ നവവധു രക്ഷപ്പെടുകയായിരുന്നു. പരാതിയുമായി വരൻ പൊലീസിൽ എത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. 

വിവാഹതട്ടിപ്പാണ് നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവാഹത്തിനു മുൻപ് വധുവിന് 90000 രൂപ നൽകിയതായും വരൻ സോനു ജെയിൻ പൊലീസില്‍ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിൽ 5 പേർക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. വർഷങ്ങളോളം വിവാഹം നോക്കിയെങ്കിലും സോനു ജെയിനിന് അനുയോജ്യയായ വധുവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ് ഗ്വാളിയോർ സ്വദേശിയായ ഉദൽ ഘടികിനെ സോനു ജെയിൻ പരിചയപ്പെട്ടത്

അനുയോജ്യയായ വധുവിനെ കണ്ടെത്തി സോനു ജെയിനിന്റെ വിവാഹം നടത്തുമെന്നു ഇയാൾ വാഗ്ദാനം ചെയ്തു. എന്നാൽ വിവാഹ നടത്തിപ്പിനായി ഒരു ലക്ഷം രൂപയോളം നൽകണമെന്നും പറഞ്ഞു. ഉദൽ ഘടിക് ആവശ്യപ്പെട്ട പ്രകാരം 90000 രൂപ വരൻ സോനു ജെയിൻ നൽകി. തുടർന്ന് അനിത രത്നാകർ എന്നു പേരായ യുവതിയുമായി സോനു ജെയിനിന്റെ വിവാഹം നടന്നു. വിവാഹ ദിനം രാത്രി ബന്ധുക്കളെല്ലാം ഉറങ്ങിയതോടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെടുകയാണെന്നും അൽപനേരം ടെറസിൽ ഒറ്റയ്ക്കിരുന്നു കാറ്റുകൊള്ളണമെന്നും സോനുവിനോട് ആവശ്യപ്പെട്ട അനിത അതുവഴി ചാടി രക്ഷപ്പെടുകയായിരുന്നു. രാത്രി പട്രോളിങ്ങിനിറങ്ങിയ പൊലീസുകാർ ഇവരെ കണ്ടെത്തി. എന്നാൽ വിവാഹത്തിൽ ത്തിൽ താൻ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന് ബോധ്യമായതോടെ സോനു ജെയിൻ പൊലീസിൽ പരാതി നൽകി. നവവധു ഉൾപ്പെടെ കേസിൽ പ്രതികളായ മുഴുവൻപേരെയും പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 

English Summary: Newly-wed Bride Jumps Off Roof and Runs Away on First Night of Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com