ADVERTISEMENT

വിവാഹാഘോഷങ്ങൾക്കിടെ സംഭവിക്കുന്ന വിചിത്രമായ കാര്യങ്ങൾ പലപ്പോഴും വൈറലാകാറുണ്ട്, വാർത്തയുമാകാറുണ്ട്. ഇപ്പോഴിതാ പഞ്ചാബിലെ ഒരു വിവാഹവേളയിൽ നടന്ന രസകരമായ, എന്നാൽ അൽപം ഗൗരവകരവുമായ സംഭവമാണ് പുറത്തു വന്നിരിക്കുന്നത്.

വരനും വധുവും വിവാഹ ഘോഷയാത്രയിൽ നടന്നു വരികയാണ്. പെട്ടെന്ന് വധു ഞെട്ടിത്തരിച്ച് വാ പൊത്തുന്നു, പിന്നാലെ വരനും. മുന്നിൽ എന്തോ കണ്ട് പേടിച്ചാണ് ഇരുവരും നിന്നത്. ഇവരുവരും നടന്ന് വരുന്നത് പകർത്തിക്കൊണ്ടിരുന്ന വിവാഹഫോട്ടോഗ്രാഫർ പിന്നിലുള്ള നീന്തൽ കുളത്തിൽ വീണതാണ് സംഭവം. 

ഭാഗ്യത്തിന് ഫോട്ടോഗ്രാഫർക്ക് പരുക്കൊന്നും പറ്റിയിട്ടില്ല. കൂടെയുണ്ടായിരുന്നയാൾ ഇയാളെ വേഗം തന്നെ വലിച്ച് കരയ്ക്ക് കയറ്റി. പിന്നീട് ഫോട്ടോഗ്രാഫറും വധൂവരന്മാരും മറ്റുള്ളവരും ചിരിക്കുന്നുമുണ്ട്. ഈ വിഡിയോ ഇൻസ്റ്റഗ്രാമിലൂടെയാണ് പുറത്തു വന്നത്. വിഡിയോക്ക് നിരവധി രസകരമാ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. 

English Summary:  Bride and Groom Left Jaw-Dropped After This Shocking Thing Happens at Their Wedding 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com