ADVERTISEMENT

സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ് ഒരു വിവാഹ വാർത്ത. 28 ഭാര്യമാരുള്ള വൃദ്ധന്റെ 37–ാം വിവാഹ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 135 മക്കളും 126പേരക്കുട്ടികളും വിവാഹത്തിനു സാക്ഷ്യം വഹിച്ചു. 

ഐപിഎസ് ഓഫിസറായ റൂബിൻ ശർമയാണ് ട്വിറ്ററിൽ വിഡിയോ പങ്കുവച്ചത്. 45 സെക്കന്റ് ദൈർഘ്യമുള്ളതാണ് വിഡിയോ. ‘ധൈര്യവാനായ മനുഷ്യൻ 28ഭാര്യമാർ, 135 മക്കൾ,126 പേരക്കുട്ടികള്‍ എന്നിവരുടെ മുന്നിൽ വച്ച് വിവാഹം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.

വിവാഹം എവിടെ വച്ച് എപ്പോൾ നടന്നതാണെന്ന് വ്യക്തമല്ല. പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. നിരവധി പേരാണ് വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ഇത്തരം ദുരാചാരങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നാണ് ഭൂരിഭാഗത്തിന്റെയും കമന്റുകൾ.

English Summary:  Man marries 37th time in front of 28 wives, 35 children and 126 grandchildren

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com