ADVERTISEMENT

പ്രിയപ്പെട്ടവരുടെ വിയോഗം പലപ്പോഴും ഉൾക്കൊള്ളാൻ നമുക്ക് പ്രയാസമായിരിക്കും. അക്കൂട്ടത്തിൽ ഒരു സംഭവമാണ് ആന്ധ്ര പ്രദേശിൽ നിന്നും പുറത്തു വരുന്നത്. മരിച്ച ഭർത്താവിനോടുള്ള തന്റെ സ്നേഹവും ഭക്തിയും പ്രകടിപ്പിക്കുകയാണ് ഒരു സ്ത്രീ. 

നിമ്മവരം ഗ്രാമത്തിൽ താമസിക്കുന്ന പദ്മാവതിയാണ് മരിച്ച ഭർത്താവ് അങ്കി റെഡ്ഢിക്കായി ക്ഷേത്രം നിർമിച്ചത്. ക്ഷേത്രം നിര്‍മിക്കുകമാത്രമല്ല, ക്ഷേത്രത്തിൽ ഭർത്താവിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയും നടത്തുന്നുണ്ട്. ഭാര്യയെ സംബന്ധിച്ച് ഭർത്താവ് എന്നാൽ ജീവിച്ചിരിക്കുന്ന ദൈവമാണെന്നാണ് പദ്മമാവതി പറയുന്നത്. മാർബിൾ കൊണ്ടാണ് ക്ഷേത്രവും പ്രതിമയും നിർമിച്ചിരിക്കുന്നത്. 

നാലു വർഷങ്ങൾക്കു മുൻപ് ഒരു അപകടത്തിലായിരുന്നു അങ്കിറെഡ്ഡി മരിച്ചത്. അദ്ദേഹത്തിന്റെ മരണം പദ്മാവതിയെയും മക്കളെയും ദുഃഖത്തിലാഴ്ത്തിയിരുന്നു. തുടർന്ന് ഭർത്താവിനായി ക്ഷേത്രം നിർമിക്കാൻ പദ്മാവതി തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന്റെ നന്മയ്ക്കായി എല്ലാദിവസവും ക്ഷേത്രത്തിൽ പൂജനടത്തി ഭർത്താവിനോട് പ്രാർഥിക്കുമെന്നും പദ്മാവതി പറഞ്ഞു. 

ഭർത്താവിന്റെ സുഹൃത്ത് തിരുപ്പതി റെഡ്ഡിയുടെയും അദ്ദേഹത്തിന്റെ മകൻ ശിവശങ്കർ റെഡ്ഡിയുടെയും സഹായത്തോടെയാണ് ക്ഷേത്ര നിര്‍മാണം പൂർത്തിയാക്കിയത്. എല്ലാ പൗർണമി ദിവസവും ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ നടത്തും. ശനി, ഞായർ ദിവസങ്ങളിൽ പദ്മാവതി ഭർത്താവിന്റെ പേരിൽ അന്നദാനവും നടത്തുന്നുണ്ട്. 

English Summary: Andhra Woman Builds Temple in Late Husband’s Name, Worships His Statue to Keep Love Alive

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com