ADVERTISEMENT

വിവാഹത്തെ കുറിച്ച് പലർക്കും പല സങ്കൽപങ്ങളും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ തനിക്ക് പ്രിയപ്പെട്ട പാട്ട് കേൾക്കാതെ വിവാഹ പന്തലിലേക്ക് എത്തില്ലെന്നു വാശി പിടിച്ച വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ശിവാനി പപ്പേൽ എന്ന യുവതി പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. 

വിവാഹ വേദിയിലേക്ക് നടന്നു വരുമ്പോൾ പശ്ചാത്തലത്തിൽ തനിക്ക് പ്രിയപ്പെട്ട ഗാനം വേണമെന്നാണ് വധുവിന്റെ ആവശ്യം. ആ ഗാനം പശ്ചാത്തലത്തിൽ ഇല്ലെങ്കിൽ വേദിയിലേക്ക് പ്രവേശിക്കില്ലെന്ന് യുവതി വ്യക്തമാക്കി.സുഹൃത്തുക്കളോടും ബന്ധുക്കളോടും തനിക്ക് പ്രിയപ്പെട്ട പാട്ടു വയ്ക്കാൻ യുവതി ആവശ്യപ്പെടുകയും ആ പാട്ടുണ്ടെങ്കിൽ മാത്രമേ വേദിയിലേക്കു വരൂ എന്ന് പറയുന്നതും വിഡിയോയിൽ കേൾക്കാം. 

പിങ്ക് ലഹങ്കയിൽ എത്തുന്ന വധു കരഞ്ഞുകൊണ്ടാണ് തനിക്ക് പ്രിയപ്പെട്ട ഗാനത്തെ കുറിച്ച് പറയുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും അവളെ ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ശിവാനി പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്. അവരവരുടെ പ്രിയപ്പെട്ട കാര്യങ്ങൾ വിവാഹ സമയത്ത് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം പെൺകുട്ടികളും എന്നാണ് പലരുടെയും കമന്റുകൾ.

English Summary: Bride Refuses To Budge Until Her Favourite Song Is Played In Viral Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com