ADVERTISEMENT

വിവാഹ ദിനവും അന്നത്തെ ആഘോഷങ്ങളും അനുഭവങ്ങളും കാലമെത്ര കഴിഞ്ഞാലും പലരുടെയും ഓര്‍മകളിൽ ഉണ്ടായിരിക്കും. അങ്ങനെ നീണ്ട 59 വർഷത്തെ ദാമ്പത്യം അൽപം വ്യത്യസ്തമായ രീതിയിൽ ആഘോഷമാക്കുകയാണ് ഈ ദമ്പതികൾ. 79കാരനായ കരണും ഗ്രേ റയാനുമാണ് തങ്ങളുടെ വിവാഹ വാർഷികം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ചത്. 59–ാം വിവാഹ വാർഷികം വിവാഹദിനത്തിലെ വസ്ത്രങ്ങൾ തന്നെയണിഞ്ഞ് അന്ന് പകർത്തിയതു പോലെയുള്ള ചിത്രങ്ങൾ പകർത്തിയും ആഘോഷങ്ങൾ നടത്തിയും ഈ ദിനം അവിസ്മരണീയമാക്കുകയാണ് ദമ്പതികൾ. 

പേരക്കുട്ടി നിക്കി റിയാൻ ഇന്‍സ്റ്രഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളിലൂടെയാണ് ഈ വിവാഹവിശേഷം പുറം ലോകം അറിഞ്ഞത്. ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് നിക്കി കുറിച്ചത് ഇങ്ങനെ: ഇന്നലെ എന്റെ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും 59–ാം വിവാഹ വാർഷികമായിരുന്നു. കഴിഞ്ഞ വർഷം ഇരുവർക്കും ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതിനാൽ ആഘോഷങ്ങൾ ഉണ്ടായില്ല. അതുകൊണ്ട് ഈ വർഷം വ്യത്യസ്തമാകട്ടെ എന്ന് കരുതി. 1962ലെ വിവാഹ ദിനം ഇന്നത്തെ വിവാഹദിനത്തിൽ നിന്ന് എത്ര വ്യത്യസ്തമാണെന്ന് പരിചയപ്പെടുത്തുകയാണ് ഈ ആഘോഷത്തിന്റെ ലക്ഷ്യം.’– നിക്കി കുറിച്ചു. 

വിവാഹ വാർഷികാഘോഷത്തെ കുറിച്ച് ഒരു പ്രാദേശികമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ കരൺ പറയുന്നത് ഇങ്ങനെ: ‘1962ൽ പോഷെല്ലോയിൽ വച്ചായിരുന്നു ഞങ്ങളുടെ വിവാഹം. ചടങ്ങിനു ശേഷം പള്ളിയുടെ താഴെയുള്ള ചെറിയ ഹാളിലായിരുന്നു വിവാഹം.’ ഇവരുടെ മരുമകളും പേരക്കുട്ടിയും വെഡ്ഡിങ് ഫോടടോഗ്രാഫർമാരാണ്. ഇവരാണ് കരണിന്റെയും ഗ്രേറയാന്റെയും മനോഹരമായ ചിത്രങ്ങൾ പകർത്തിയത്. ആഘോഷങ്ങളും ഇവർ തന്നെയാണ് പ്ലാൻ ചെയ്തത്. 

English Summary: On their 59th anniversary, California couple recreates wedding photoshoot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com