ADVERTISEMENT

വിവാഹവേദിയിലെ പല സംഭവങ്ങളും സോഷ്യൽ മീഡിയകളിൽ വാർത്തയാകാറുണ്ട്. വേദി തകരുന്നതും വധുവിന്റെ വസ്ത്രത്തിനു തീ പിടിക്കുന്നതും മറ്റുമുള്ള സംഭവങ്ങൾ ഇതിനു മുൻപുണ്ടായിട്ടുണ്ട്. എന്നാൽ ഇവിടെ വധു വരനെ മുഖമടച്ച് അടിക്കുന്ന സ്ഥിതിയുണ്ടായിരിക്കുന്നു. കാരണം കേട്ടാൽ പെൺകുട്ടിയെ ന്യായീകരിക്കാനും തോന്നും. താലികെട്ടുന്ന പുരുഷൻ പുകയില ചവക്കുന്നതാണ് പെൺകുട്ടിയെ പ്രകോപിപ്പിച്ചത്. 

ചടങ്ങുകൾക്കിടയിൽ വധു ദേഷ്യത്തോടെ സംസാരിക്കുന്നത് വി‍ഡിയോയിൽ കാണാം. അടുത്തുള്ള ഒരാളാണ് രോഷത്തോടെ സംസാരിക്കുന്നത്. വരന്റെ പുകയില ഉപയോഗത്തെക്കുറിച്ചാണ് വാദപ്രതിവാദം. കലിപൂണ്ട വധു വരനോടു ദേഷ്യത്തോടെ സംസാരിച്ച് മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. 

പുകയില ദുശ്ശീലമാണെന്നും അത് ആരോഗ്യത്തെ ബാധിക്കുമെന്നും യുവതി പറയുന്നത് കേൾക്കാം. എന്തായാലും അടി കിട്ടിയതോടെ വരൻ ഉടൻ പുകയില തുപ്പിക്കളഞ്ഞു. വിഡിയോയ്ക്കു താഴെ നിരവധി പേർ പെൺകുട്ടിയുടെ പ്രവർത്തിയെ പ്രശംസിച്ചു. അതേസമയം ഇൻസ്റ്റഗ്രാം റീൽസിനായി നിർമിച്ചതാണ് വിഡിയോ എന്ന അഭിപ്രായവും ശക്തമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com