ADVERTISEMENT

നിക് ജോനാസിന്റെ 29–ാം ജന്മദിനത്തിൽ പ്രിയങ്ക ചോപ്ര ഒരുക്കിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം ആരാധകരുടെ ചർച്ച. ഭർത്താവിന് ജന്മദിനം ആഘോഷിക്കുന്നതിനായി ഇന്നലെ ലണ്ടനിൽ നിന്നും അമേരിക്കയിലേക്ക് പ്രിയങ്ക പറന്നെത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് നിക്കിന്റെ ജന്മദിനം ആഘോഷിക്കാൻ പ്രിയങ്ക എത്തിയത് ആരാധകർ അറിഞ്ഞത്. ഇപ്പോൾ ഭാര്യയോട് നന്ദി പറഞ്ഞു കൊണ്ട് നിക് ജോനാസ് എഴുതിയ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘ജന്മദിനത്തിൽ എത്തി അവൾ എന്നെ അത്ഭുതപ്പെടുത്തി. ഏറ്റവും മികച്ചത് അവളാണ്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. ’ – നിക് ജോനാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭർത്താവിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ചു കൊണ്ട് പ്രിയങ്ക കുറിച്ചത് ഇങ്ങനെ: ‘എന്റെ ജീവിതത്തിലെ സ്നേഹം. അങ്ങേയറ്റം ദയയുള്ള, അഭിനിവേശത്തോടെ പ്രണയിക്കുന്ന പ്രിയപ്പെട്ടവന് ജന്മദിനാശംസങ്ങൾ. ഞാൻ നിന്നെ ഒരുപാട്  സ്നേഹിക്കുന്നു. നിന്നോടൊപ്പം എന്നെ ചേർത്തു നിർത്തുന്നതിന് ഒരായിരം നന്ദി.’

വിവാഹ ശേഷമുള്ള നിക്കിന്റെ മൂന്നാം ജന്മദിനമാണ് ഇത്.  2018 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. ജോധ്പൂരിൽ ഡിസംബർ 1,2 തീയതികളിൽ ഹിന്ദു–ക്രിസ്ത്യൻ ആചാരപ്രകാരമായിരുന്നു വിവാഹം. 2017ലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് നിക്കിന്റെയും പ്രിയങ്കയുടെയും പ്രണയവും വിവാഹവുമെല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. 

English Summary: "She's The Best": Nick Jonas' Thank You Note To Priyanka Chopra After She Surprised Him On Birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com