ADVERTISEMENT

ദീർഘനാളത്തെ പ്രണയത്തിനു ശേഷം ജപ്പാനിലെ രാജകുമാരി മാകോയും സുഹൃത്ത് കെയി കോമുറോയും വിവാഹിതരായി. ജപ്പാനിലെ രാജാവ് അകിഷിനോയുടെ മകളാണ് 30വയസ്സുള്ള മാകോ. നാലുവർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. കോമുറോയുടെ അമ്മയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് വാർത്തകൾ വന്നതോടെ വിവാഹം നടക്കുന്നത് നീണ്ടുപോയി. തുടർന്ന് നിയമ പഠനത്തിനായി കോമുറോ 2018ൽ ന്യൂയോർക്കിൽ എത്തി. അവിടെ നിന്ന് ഈ സെപ്റ്റംബറിലാണ് അദ്ദേഹം ജപ്പാനിൽ തിരികെ എത്തിയത്. 

ഇരുവരുടെയും വിവാഹം കഴിഞ്ഞതായി ഇംപീരിയൽ ഹൗസ് ഹോൾഡ് ഏജൻസിയുടെ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചൊവ്വാഴ്ച രാവിലെ ഒരു പ്രാദേശികതലത്തിലുള്ള ഓഫിസിൽ വച്ച് ഇരുവരും വിവാഹിതരായെന്ന് അവർ അറിയിച്ചു. രാജകുടുംബത്തിലെ വനിതാ അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകും. നിയമമേഖലയുമായി ബന്ധപ്പെട്ട് ജോലിചെയ്യുന്ന കെയി കോമുറോ എന്ന സാധാരണക്കാരനെ വിവാഹം ചെയ്യാൻ മോകോ തീരുമാനിച്ചതു വാർത്തകളിൽ ഇടംനേടിയിരുന്നു. ടോക്യോയിലെ ഇന്റർനാഷണൽ ക്രിസ്റ്റ്യൻ കോളഡിൽ നിയമപഠനത്തിനിടെയാണ് മാകോ കെയി കോമുറോയെ കണ്ടുമുട്ടുന്നത്. 2012-ല്‍ ആയിരുന്നു അത്. പിന്നീട് ഈ സൗഹൃദം വളര്‍ന്ന് പ്രണയമായി മാറുകയായിരുന്നു.

നിബന്ധനകളോടെ വിവാഹത്തിനു സമ്മതിക്കാമെന്നായിരുന്നു രാജാവ് അകിഷിനോ പറഞ്ഞത്. നിബന്ധനകള്‍ അംഗീകരിക്കില്ലെന്നും രാജകുടുംബത്തില്‍ പരമ്പരാഗത ആചാരങ്ങളില്ലാതെ, രാജകുടുംബത്തില്‍ നിന്ന് വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് സാധാരണയായി രാജകുടുംബം നൽകുന്ന കോടിക്കണക്കിന് രൂപയുടെ പ്രതിഫലം മാകോ നിരസിച്ചതും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

രാജകുടുംബത്തിലെ വനിത അംഗങ്ങൾ സാധാരണക്കാരനെ വിവാഹം കഴിച്ചാൽ അവരുടെ രാജകീയ പദവിയും അധികാരവും നഷ്ടമാകുമെങ്കിലും  രാജകുടുംബത്തിലെ പുരുഷന്മാർക്ക് ഈ നിയമം ബാധകമല്ല. പാസ്റ്റൽ വസ്ത്രവും ആഭരണവും ധരിച്ച മാക്കോ മാതാപിതാക്കളോടും സഹോദരിയോടും തങ്ങളുടെ വസതിയുടെ മുന്നില്‍നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ പുറത്തുവിട്ടു. 

English Summary: Japan's Princess Mako Finally Marries Boyfriend, Gives Up Royal Title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com