‘കരയില്ല, മേക്കപ്പ് പോകും; എനിക്ക് ഇനിയും ഫോട്ടോ എടുക്കാനുള്ളതാണ്’, വൈറലായി വധുവിന്റെ വിഡിയോ

eshitha
SHARE

വിവാഹദിനത്തിൽ സ്വന്തം വീട്ടുകാരെ പിരിഞ്ഞ് ഭർതൃവീട്ടിലേക്ക് പോകുന്ന സ്ത്രീകൾ പലപ്പോഴും നിറകണ്ണുകളോടെയാണ് പടിയിറങ്ങുന്നത്.  അത്രയും കാലം വളർന്ന വീടും ചുറ്റുപാടും ഉപേക്ഷിച്ച് തികച്ചും അപരിചിതമായ വീട്ടിലേക്ക് പോകുന്നത് സ്ത്രീകളെ സംബന്ധിച്ച് പറിച്ചു നടീൽ തന്നെയാണ്. മക്കളെ പിരിയുന്നത് മാതാപിതാക്കൾക്കും ഏറെ വിഷമമായിരിക്കും. വൈകാരികമായ നിമിഷങ്ങളിലൂടെയാണ് പലപ്പോഴും വധുവും കുടുംബവും കടന്നു പോകുന്നത്. എന്നാൽ ഇവിടെ ഒരു വധു കൂളായി വീട്ടിൽ നിന്നും ഇറങ്ങുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. എഷിത തുക്രൽ എന്ന നവവധുവാണ് വിഡിയോയിലെ താരം. 

കൂളാകുക മാത്രമല്ല, ചുറ്റിലുമുള്ളവരെ ചിരിപ്പിച്ചാണ് എഷിത അമ്മയോടും വീട്ടുകാരോടും യാത്ര പറഞ്ഞത്. വെഡ്ഡിങ് ഫോട്ടോഗ്രാഫർ സോഷ്യൽ മീഡിയയിലൂടെ പങ്കുവവച്ച എഷിതയുടെ വിഡിയോയാണ് വൈറലാകുന്നത്. ‘ഞാൻ ഒരിക്കലും  കരയില്ല. കരഞ്ഞാൽ മേക്കപ്പ് പോകും. എനിക്ക് ഫോട്ടോ എടുക്കാനുള്ളതാണ്.’– യാത്രപറയുമ്പോൾ കരയുന്ന അമ്മയോട് ചിരിച്ചുകൊണ്ട് എഷിത പറയുന്നത് ഇങ്ങനെയാണ്. 

കരയാൻ തുടങ്ങുന്ന അമ്മയെ മകൾ ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം. അമ്മയോട് എഷിത പറയുന്ന വാക്കുകളാണ് ചുറ്റിലുമുള്ളവരിൽ ചിരി പടർത്തിയത്. നിരവധി പേര്‍ എഷിതയുടെ വിഡിയോക്കു താഴെ കമന്റുകളുമായി എത്തി. ‘അല്ലെങ്കിലും കരച്ചിലൊക്കെ പഴയരീതിയാണ്. ഇപ്പോൾ ഇതാണ് ട്രന്‍ഡിങ്, ഹൃദ്യമായ വിഡിയോ എന്നിങ്ങനെ പോകുന്നു എഷിതയുടെ വിഡിയോക്കുള്ള കമന്റുകൾ. 

English Summary: Desi bride's viral video from her vidaai will leave you in splits.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA