വധുവായി അണിഞ്ഞൊരുങ്ങി അമ്മ; മകളുടെ ക്യൂട്ട് പ്രതികണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; വിഡിയോ വൈറൽ

bride-mother
SHARE

ദിനംപ്രതി നിരവധി വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അവയിൽ വളരെ കുറച്ചു മാത്രമായിരിക്കും ഹൃദയത്തിൽ തൊടുന്നവ. അത്തരത്തിൽ ഒരു വിഡിയോക്കു പിന്നാലെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ. നവവധുവായി ഒരുങ്ങിയിരിക്കുന്ന അമ്മയും അതുകാണുന്ന മകളുടെ പ്രതികരണവുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായ അഞ്ജലി മഞ്ചന്തയാണ് വിഡിയോയിൽ. 

പിങ്ക് നിറത്തിലുള്ള ലെഹങ്കയാണ് അഞ്ജലിയുടെ വസ്ത്രം. വധുവിനെ പോലെ ആഭരണങ്ങളും അണിഞ്ഞിരിക്കുന്നു. പെട്ടന്നു തന്നെ അഞ്ജലിയുടെ മകൾ മുറിയിലേക്ക് പ്രവേശിക്കുന്നതും അമ്മയെ മണവാട്ടിയുടെ രൂപത്തിൽ കണ്ടപ്പോൾ ആശ്ചര്യത്തോടെ അവള്‍ നോക്കുന്നതും വിഡിയോയിൽ കാണാം. എങ്ങനെയുണ്ട് ഈ മണവാട്ടി എന്ന് അവളോട് മേക്കപ്പ് ആർടിസ്റ്റ് ചോദിക്കുന്നുണ്ട്. വളരെ സുന്ദരിയായിട്ടുണ്ടെന്നാണ് കുഞ്ഞിന്റെ മറുപടി. തുടർന്ന് അമ്മയെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ വ്യക്തം. 

അമ്മയെ നവവധുവായി കണ്ടതിൽ അവൾക്ക് വളരെ സന്തോഷം ഉണ്ട്. ഒരുപാട് സന്തോഷം. അഭിനന്ദനങ്ങള്‍ എന്ന കുറിപ്പോടെയാണ് മേക്കപ്പ് ആർടിസ്റ്റ് ഗുനീത് വിർഡ് വിഡിയോ പങ്കുവച്ചത്.  നെറ്റിസൺസിന്റെ ഹൃദയം കീഴടക്കിയ വിഡിയോ നിരവധിപേരാണ് കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്. ക്യൂട്ട് വീഡിയോ, എന്തു ഭംഗിയാണ് അമ്മയും മകളും എന്നാണ് വിഡിയോ കണ്ട പലരുടെയും കമന്റുകൾ. 

English Summary: Little girl’s reaction after seeing her mother dressed as a bride is just priceless. Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA