ADVERTISEMENT

കുഞ്ഞിനൊപ്പം നിൽക്കുന്ന അമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പലരും പോസ്റ്റ് ചെയ്യാറുണ്ട്. പോസ്റ്റ് ചെയ്യുന്നവരെയും കാണുന്നവരെയും ഒരുപോലെ സന്തോഷിപ്പിക്കുന്ന ചിത്രങ്ങൾ. അമേരിക്കൻ ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ മോഡലും അവതാരകയുമായ അയേഷ കരിയും കുട്ടികൾക്കൊപ്പമുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ, ഒരാൾ പോലും പോലും പ്രസവ ശേഷം അയേഷ അനുഭവിച്ച വേദനയെക്കുറിച്ചും മാനസിക സമ്മർദത്തെക്കുറിച്ചും വിഷാദത്തെക്കുറിച്ചും ചിന്തിച്ചിട്ടില്ല. ഇതാദ്യമായി താൻ കടന്നുപോയ അഗ്നിപരീക്ഷണങ്ങളെക്കുറിച്ച് അയേഷ തുറന്നുപറയുകയാണ് 

വിഷാദം സൃഷ്ടിച്ച ഭാവമാറ്റങ്ങളെക്കുറിച്ച്. ജീവിതത്തിലെ എല്ലാ സന്തോഷവും നഷ്ടമായ നാളുകളെക്കുറിച്ച് അയേഷ മനസ്സു തുറന്നു. സ്‌കൂൾ കാലം മുതലേ നന്നായി അറിയാവുന്ന സ്റ്റീഫനാണ് അയേഷയുടെ ഭർത്താവ്. 2015 ൽ രണ്ടാമത്തെ കുട്ടി റ്യാൻ ജനിച്ചതിനു ശേഷമായിരുന്നു അയേഷയുടെ വിഷാദ കാലം. ‘ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ എനിക്കൊരു കാര്യം പറയാം. ഞാൻ പ്രസവാനന്തര വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് ഒരു സംശയവും അന്ന് മനസ്സിൽ ഉണ്ടായിരുന്നില്ല. എന്താണ് പ്രസവാനന്തര വിഷാദം എന്നുപോലും എനിക്ക് അറിയില്ലായിരുന്നു. പുറമെ, സന്തോഷവതിയായി കാണപ്പെട്ടപ്പോളും ഉള്ളിൽ ദുഃഖം കട്ടപടിച്ചുകൊണ്ടിരുന്നു- അയേഷ പറയുന്നു. 

കുട്ടിയുടെ ജനനം എന്നത് എല്ലായിടത്തും സന്തോഷത്തിന്‌റെ നിമിഷമാണ്. എല്ലാവരും ആഹ്ലാദിക്കുകയാണ്. എന്നാൽ, പ്രസവിച്ച അമ്മയുടെ മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് ഒരാളു പോലും ചിന്തിക്കാറേയില്ല. അമ്മമാരാകട്ടെ തങ്ങളുടെ പ്രശ്‌നങ്ങൾ എന്തെന്ന് ഒരിക്കലും ആരോടും തുറന്നുപറയാറുമില്ല. അത്തരമൊരു തുറന്നുപറച്ചിൽ ആരും പ്രോത്സാഹിപ്പിക്കുന്നില്ല  രക്ഷകർത്താവ് എന്ന നിലയിൽ കുട്ടിയെ നോക്കുക എന്നതിനൊപ്പം ഒട്ടേറെ ഉത്തരവാദിത്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുമ്പോഴാണ്, മാനസിക പ്രശ്‌നങ്ങൾ കൂടി അമ്മയിൽ ഉണ്ടാകുന്നത്. അതിനിടെ, ചെയ്തുകൊണ്ടിരുന്ന ജോലി തുടരണം എന്ന മാനസിക സമ്മർദങ്ങവുണ്ട്. 

നേരത്തേ, ബോളിവുഡ് നടി നേഹ ധൂപിയ പ്രസവാനന്തര മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. പ്രസവത്തോടെ അമ്മയുടെ മനസ്സിനെ കാർന്നു തിന്നുന്ന കുറ്റബോധത്തെക്കുറിച്ചും. കുറ്റബോധമാണ് നേരിടാൻ ഏറ്റവും പ്രയാസമുള്ള മാനസിക പ്രശ്‌നം. കുറ്റബോധം അതനുഭവിക്കുന്ന ഓരോ വ്യക്തിയെയും കൊന്നുകൊണ്ടിരിക്കും. ഞാൻ ജോലി ചെയ്യാൻ വേണ്ടി പുറത്തേക്കിറങ്ങുമ്പോൾ, വാതിൽക്കൽ നിന്ന് യാത്ര പറയുന്ന കുട്ടിയുടെ മുഖം മനസ്സിൽ കുറ്റബോധം നിറച്ചു. എനിക്കൊന്നേ പറയാനുള്ളൂ. നിങ്ങൾ നേരിടുന്ന പ്രശ്‌നം എന്താണെന്ന് തുറന്നുപറയാൻ മടിക്കരുത്. പ്രസവാനന്തര വിഷാദം യാഥാർഥ്യമാണെന്ന് എനിക്ക് ഉറപ്പുണ്ട്. ഞാനത് തുറന്നുപറയുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവർ തീർച്ചയായും പ്രശ്‌നങ്ങളെക്കുറിച് മനസ്സു തുറക്കണം- അയേഷ പറയുന്നു. 

English Summary: Ayesha Curry opens up about postpartum depression: ‘Didn’t know what that was at that time’

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com