മുഖത്തോടു മുഖം നോക്കി ജയ ബച്ചനും കൊച്ചുമകളും; അതിമനോഹരമെന്ന് ആരാധകർ; വൈറലായി കുടുംബചിത്രം

jaya-navya
SHARE

ജീവിതത്തിലെ വിശേഷങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട് അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദ. മുത്തശ്ശി ജയ ബച്ചനൊപ്പമുള്ള മനോഹരമായ ചിത്രമാണ് ഏറ്റവും ഒടുവിൽ നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ദീപാവലി ആഘോഷങ്ങളുടെ ഭാഗമാണ് ചിത്രം. 

മഞ്ഞ ചുരിദാറാണ് നവ്യയുടെ വേഷം. വെള്ള നിറത്തിലുള്ള സാരിയുടുത്താണ് ജയ ഫോട്ടോയിൽ. ഇരവരും മുഖത്തോടു മുഖം നോക്കി നിൽക്കുന്നതാണ് ഫോട്ടോ. എന്നാല്‍ പ്രത്യേകിച്ച് കുറിപ്പൊന്നുമില്ലാതെയാണ് നവ്യ ചിത്രം പങ്കുവച്ചത്. മഞ്ഞ സ്നേഹ ചിഹ്നവും സൂര്യകാന്തി പൂവും മാത്രമാണ് ക്യാപ്ഷൻ. സ്നേഹം എന്നാണ് ചിത്രത്തിന് സോയ അക്തർ കമന്റ് ചെയ്തത്. സുന്ദരികൾ എന്നാണ് സിക്കന്ദർ ഖേർ കമന്റ് ചെയ്തത്.  

അമിതാഭ് ബച്ചന്റെയും ജയ ബച്ചന്റെയും മകൾ ശ്വേത ബച്ചന്‍ നന്ദയുടെ മകളാണ് നവ്യ നവേലി നന്ദ. ന്യൂയോർക്ക് ഫോർദാം യുനിവഴ്സിറ്റിയിൽ നിന്ന് കഴിഞ്ഞ വർഷമാണ് നവ്യ നവേലി നന്ദ ബിരുദ പഠനം പൂർത്തിയാക്കിയത്.  തുടർന്ന് സ്ത്രീ ശാക്തീകരണത്തിനായി ‘നവേലി’ എന്ന പദ്ധതിയും നവ്യ ആരംഭിച്ചു. 

കഴിഞ്ഞ ദിവസം ദീപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള കുടുംബചിത്രങ്ങൾ അമിതാഭ് ബച്ചനും പങ്കുവച്ചിരുന്നു. ജയ ബച്ചനും നവ്യയും ഇതേവസ്ത്രത്തിലാണ് ചിത്രത്തിലുള്ളത്. അഭിഷേക് ബച്ചൻ, ഐശ്വര്യ റോയ്, മകൾ ആരാധ്യ, ശ്വേതാ ബച്ചൻ, മകൻ അഗസ്ത്യ  എന്നിവരും ചിത്രത്തിലുണ്ട്. 

English Summary: In Pic With Grandmother Jaya Bachchan, Navya Naveli Nanda Shines Bright Like The Sun

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Shalabhamay | ശലഭമായ് | Romantic Song | Music Video | KK Nishad | Sangeeta Srikant

MORE VIDEOS