മലാലയിൽ ഞാൻ കണ്ടത് കരുണയുള്ള ഒരു പങ്കാളിയെയാണ്: അസീർ മാലിക്

Malala-Yousafzai
മലാല യൂസഫ്സായിയും അസീർ മാലിക്കും
SHARE

കഴിഞ്ഞ ദിവസമാണ്  നോബൽ പുരസ്കാര ജേതാവ് മലാല യുസഫ് സായിയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ജനറൽ മാനേജരായ അസീർ മാലിക്കും വിവാഹിതരായത്. വിവാഹവാർത്തയും ചിത്രങ്ങളും ട്വിറ്ററിലൂടെ പങ്കുവച്ചതും മലാല തന്നെയാണ് . ഫോട്ടോകളും വാര്‍ത്തയും എത്തിയതോടെ ഇരുവർക്കും ആശംസകളർപ്പിക്കുകയാണ് ലോകം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിയ അഭിനന്ദന പ്രവാഹത്തിന് നന്ദി പറയുകയാണ് അസീർ മാലിക്. ഒപ്പം മലാലയെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പും അദ്ദേഹം പങ്കുവച്ചു. ഇരുവരും ഒരുമിച്ച് കേക്ക് മുറിക്കുന്ന ചിത്രവും അസീർ പങ്കുവച്ചു.  

‘അത്രയധികം എന്നെ പിന്തുണയ്ക്കുന്ന ഒരു സുഹൃത്തിനെ മലാലയിൽ കണ്ടെത്താൻ സാധിച്ചു. ഹൃദയത്തില്‍ ദയയുള്ള പങ്കാളിയാണ് മലാല. ഞങ്ങളൊരുമിച്ചുള്ള ജീവിതം എങ്ങനെയായിരിക്കുമെന്ന് അറിയാൻ ഞാൻ ആകാംക്ഷയിലാണ്. ഞങ്ങളുടെ നിക്കാഹിന് ആശംസകൾ അറിയിച്ച  എല്ലാവർക്കും നന്ദി. കേക്ക് മുറിച്ചാണ് ഞങ്ങൾ ക്രിക്കറ്റ് ടീമിന്റെ ഭാഗമായവർ വിജയം ആഘോഷിക്കുന്നത്. ’– അസീർ മാലിക് ട്വിറ്ററിൽ കുറിച്ചു. 

ലണ്ടനിലെ ബർമിങ്ഹാമിൽ ഇസ്‌ലാമിക ആചാര പ്രകാരമായിരുന്നു മലാലയുടെയും അസീറിന്റെയും വിവാഹം. 2019 മുതൽ പരിചയത്തിലായിരുന്നു ഇരുവരും എപ്പോഴാണ് പ്രണയത്തിലായതെന്ന് വ്യക്തമല്ല. ലാഹോർ സർവകലാശാലയിൽ നിന്ന് രാഷ്ട്രമീമാംസയിലും ബിരുദധാരിയാണ് അസീർ. 

English Summary: ‘In Malala, I found the most supportive friend, a beautiful and kind partner’: Asser Malik

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA