പ്രസവശേഷം ശരീരം വെറുക്കുമെന്ന് ഭയന്നു; പക്ഷേ, സംഭവിച്ചത് മറ്റൊന്ന്: അനുഷ്ക ശർമ

anushka-pregnancy
SHARE

ഗർഭകാലത്തും പ്രസവ ശേഷവും പലതരത്തിലുള്ള മാനസിക പ്രശ്നങ്ങൾ നേരിടുന്നവരാണ് സ്ത്രീകൾ. പ്രമുഖരടക്കം പലരും ഇത്തരം സമയങ്ങളിൽ നേരിട്ട പ്രശ്നങ്ങൾ തുറന്നു പറയാറുണ്ട്. എന്നാൽ ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കു പറയാനുള്ളത് മറ്റൊരു അനുഭവമാണ്. ഗർഭകാലത്തും പ്രസവ ശേഷവും ഉണ്ടായ ബോഡി പോസിറ്റിവിറ്റിയെ കുറിച്ചു പറയുകയാണ് അനുഷ്ക ശർമ. 

അനുഷ്ക പറയുന്നത് ഇങ്ങനെ: ‘ അമ്മയാകുമ്പോൾ ഉണ്ടാകുന്ന ആശങ്കകളെ കുറിച്ചും അനുഭവത്തെ കുറിച്ചും ഒരാഴ്ച മുൻപ് എന്റെ സുഹൃത്തിനോട് ഞാൻ സംസാരിച്ചു. ഇതൊരു വലിയ മാനസിക സമ്മർദമാണ് നൽകുന്നത്.  ഗർഭിണിയാകുന്നതിനും അമ്മയാകുന്നതിനും മുൻപു തന്നെ ഏതൊരു സ്ത്രീയും ഇക്കാര്യങ്ങളെ കുറിച്ച് ആശങ്കപ്പെടും. ചിലർ സ്വന്തം ശരീരത്തെ കുറിച്ചോർത്തു പോലും ആശങ്കയിലാകും. അങ്ങനെയൊരാളായിരുന്നു ഞാനും. പ്രസവ ശേഷം ഞാൻ എന്റെ ശരീരം വെറുത്തു പോകുമോ എന്നു ഭയപ്പെട്ടിരുന്നു. ’– അനുഷ്ക പറയുന്നു. 

എന്നാൽ പ്രസവശേഷം ശരീരം കൂടുതൽ മനോഹരമായതായാണ് തനിക്കു തോന്നിയതെന്നും അനുഷ്ക പറഞ്ഞു. ‘എല്ലാം നമ്മുടെ ചിന്തകളുടെ പ്രശ്നമാണെന്നും ശരീരത്തിന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നുമാണ് എനിക്ക് തോന്നിയത്. എന്റെ ശരീരം പ്രസവത്തിനു മുൻപുള്ള അവസ്ഥയിൽ തന്നെയായിരുന്നു. ഞാൻ എന്റെ വര്‍ക്ക്ഔട്ടുകൾ തുടർന്നു. കാരണം എന്റെ ശരീരം ഫിറ്റായിരിക്കണമെന്ന നിർബന്ധം ഉണ്ടായിരുന്നു. ഇപ്പോൾ എന്റെ ത്വക്ക് കൂടുതൽ മൃദുലമായിരിക്കുന്നു. ശരീരം മുൻപത്തേതിലും മനോഹരമായിരിക്കുന്നു.’– അനുഷ്ക പറഞ്ഞു. 

സോഷ്യൽ മീഡിയയിൽ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുമ്പോൾ പോലും മാറ്റങ്ങൾ വരുത്താറില്ലെന്നും അനുഷ്ക വ്യക്തമാക്കി. ‘ എന്റെ ശരീരം എങ്ങനെയാണോ അതുപോലെ തന്നെയാണ് ഫോട്ടോയിലുള്ളത്. യാതൊരു മാറ്റവും വരുത്താറില്ല. എനിക്ക് തോന്നുന്ന സമയത്ത് ഞാൻ ഒരു ചിത്രം എടുക്കും. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും.നിങ്ങൾക്ക് അഭിമാനമുണ്ടാകുന്ന എന്തെങ്കിലും നൽകിയ ശരീരത്തെ നമുക്ക് വെറുക്കാൻ സാധിക്കില്ല. സ്ത്രീയാണെന്ന ബോധ്യത്തോടെ എന്റെ മകളെ വളർത്താന്‍ ഞാൻ ആഗ്രഹിക്കുന്നില്ല.  ഒരു പെൺകുട്ടിക്ക് അവളുടെ ശരീരം വളരെ അനുയോജ്യമായി തോന്നുന്നുണ്ടെങ്കിൽ സമൂഹം എന്ത് പറഞ്ഞാലും അവളെ ബാധിക്കില്ല.’– അനുഷ്ക പറഞ്ഞു. 

English Summary: Anushka Sharma Reveals She Was "Worried" About "Hating" Her Body After Pregnancy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA