‘എന്നും ഞാൻ അങ്ങയെ സ്നേഹിക്കുന്നു’, പിതാവിന്റെ ഓർമയിൽ വികാരാധീനയായി ഐശ്വര്യ റായ്

aiswarya-fatherr
SHARE

പിതാവിന്റെ ഓർമകളെ കുറിച്ചുള്ള ഹൃദ്യമായ കുറിപ്പോടെയാണ് ഐശ്വര്യ റോയിയുടെ ഇന്നത്തെ ദിവസം തുടങ്ങിയത്. പിതാവ് കൃഷ്ണ റായിയുടെ ജന്മദിനത്തിലാണ് ഐശ്വര്യ വികാരാധീനമായ കുറിപ്പ് പങ്കുവച്ചത്. പിതാവിനെ നഷ്ടമായതിലെ വേദനയും ഐശ്വര്യയുടെ കുറിപ്പിലുണ്ട്. 2017ലാണ് ഐശ്വര്യ റായിയുടെ പിതാവ് കൃഷ്ണ റായി അർബുദത്തെ തുടർന്ന് മരിച്ചത്. 

പിതാവിന്റെ ഫോട്ടോയ്ക്കൊപ്പം പങ്കുവച്ച കുറിപ്പിൽ ഐശ്വര്യ പറയുന്നത് ഇങ്ങനെ: ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ‍ഡാഡിക്ക് ജന്മദിനാശംസകൾ. താങ്കളോടുള്ള സ്നേഹത്തിന് അതിരുകളില്ല.’ ഐശ്വര്യയുടെ പോസ്റ്റിന് ലവ് ഇമോജിയുമായി ഭർത്താവ് അഭിഷേക് ബച്ചന്റെ കമന്റും എത്തി. ആരാധകരും സെലിബ്രറ്റികളും അടക്കം നിരവധിപേർ ഐശ്വര്യയുടെ പോസ്റ്റിനു കമന്റുകളുമായി എത്തി. 

കഴിഞ്ഞ ദിവസം അഭിഷേകിനും മകൾ ആരാധ്യക്കും ഒപ്പമുള്ള ചിത്രങ്ങളും ഐശ്വര്യ പങ്കുവച്ചിരുന്നു. ആരാധ്യയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘എന്റെ മലാഖ ആരാധ്യക്ക് ഇന്ന് 10 വയസ്സായി. പ്രിയപ്പെട്ട കുഞ്ഞേ, നീ എന്റെ ശ്വാസമാണ്. എന്റെ ആത്മാവും ജീവിതവും നീയാണ്. യാതൊരു നിബന്ധനയും ഇല്ലാതെ ഞാൻ നിന്നെ സ്നേഹിക്കുന്നു.’– എന്ന കുറിപ്പോടെയാണ് ഐശ്വര്യയുടെ പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചത്. 

English Summary: Aishwarya Rai Bachchan remembered her father on his birth anniversary

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS