വധുവിന്റെ അരക്കെട്ടിന്റെയും മാറിടത്തിന്റെയും അളവുകൾ വ്യക്തമാക്കി യുവാവിന്റെ വിവാഹ പരസ്യം; പിന്നാലെ വിവാദം

Marriage
പ്രതീകാത്മക ചിത്രം
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് വ്യത്യസ്തമായ ഒരു വിവാഹ പരസ്യം. ഭാവി വധുവിനു വേണ്ട ഗുണങ്ങളെ കുറിച്ച് ഒരു യുവാവ് നൽകിയ വിവാഹ പരസ്യമാണ് ഇപ്പോൾ വൈറലാകുന്നത്. സാധാരണയായി പങ്കാളിക്കു വേണ്ട സ്വഭാവ ഗുണങ്ങളെ കുറിച്ച് പലരും പരസ്യത്തിൽ പരാമർശിക്കാറുണ്ട്. എന്നാൽ തന്റെ പങ്കാളിക്കു വേണ്ട ശാരീരിക സവിശേഷതകളെ കുറിച്ചു വിവരിച്ചു കൊണ്ടാണ് യുവാവിന്റെ വിവാഹ പരസ്യം.

ഭാവിവധുവിന്റെ അരക്കെട്ടിനും മാറിടത്തിനും വേണ്ട അളവുകളെല്ലാം യുവാവ് കൃത്യമായി രേഖപ്പെടുത്തുന്നു. 6–7 അടിയായിരിക്കണം പങ്കാളിയുടെ ഉയരം. മാറിടത്തിന്റെ അളവ് 32b അല്ലെങ്കിൽ 32c. അരക്കെട്ട് 12–16. ഇതു മാത്രമല്ല, തികച്ചും വ്യത്യസ്തമായ മറ്റുചില ഡിമാൻഡുകളും യുവാവ് മുന്നോട്ടു വയ്ക്കുന്നുണ്ട്. 

‘അവൾ ഒരേ സമയം യാഥാസ്ഥിതികയും സ്വതന്ത്രചിന്താഗതിക്കാരിയും ആകണം. കുട്ടികൾ ഉള്ള സ്ത്രീ ആകരുത്. 18നും 26 നും ഇടയിൽ പ്രായമുള്ളവളും ആയിരിക്കണം. നായ്ക്കളെ സ്നേഹിക്കുന്നവളാകണം.’– ഇങ്ങനെ പോകുന്നു ഭാവി വധുവിനെ കുറിച്ചുള്ള യുവാവിന്റെ  ഡിമാന്റുകൾ. കഴിഞ്ഞ ആഴ്ചയാണ് സമൂഹമാധ്യമമായ റെഡിറ്റിലൂടെ ഈ വിവാദ വിവാഹ പരസ്യം പ്രചരിച്ചത്. പിന്നാലെ പരസ്യത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളും എത്തി. പലരും രോഷത്തോടെയാണ് പ്രതികരിച്ചത്. ‘സത്യത്തിൽ ഇയാൾക്ക് ഒരു സ്ത്രീയെ തന്നെയാണോ വേണ്ടത്. ഇയാള്‍ ഒരു പങ്കാളിയെ അർഹിക്കുന്നില്ല, ഇവന് ഒരു ബാർബി പാവയെ വാങ്ങി നൽകണം. യാഥാസ്ഥിതികയും ഒപ്പം സ്വതന്ത്ര ചിന്താഗതിയും ഉള്ളവളായിരിക്കണം എന്ന വരി വായിച്ചപ്പോൾ പാരഡിയാണന്നു തോന്നി.’ എന്നിങ്ങനെ പോകുന്നു വിവാഹ പരസ്യത്തിനു താഴെയുള്ള കമന്റുകൾ. അതേസമയം പരസ്യം വൈറലായതോടെ വിവാഹ സൈറ്റ് ദുരുപയോഗം ചെയ്തതിനെതിരെ യുവാവിനെതിരെ നടപടിയെടുക്കാൻ ശുപാർശ ചെയ്തതായി അധികൃതർ വ്യക്തമാക്കി. 

English Summary: Matrimonial Ad Seeks Bride With Specific Bra And Waist Size, Draws Internet's Ire

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA