വിവാഹമല്ല, വിദ്യാഭ്യാസമാണ് പ്രധാനം; പരീക്ഷ എഴുതി വധു; വൈറലായി വിഡിയോ

bride-new
SHARE

വിവാഹമല്ല, വിദ്യാഭ്യാസമാണ് പ്രധാനമെന്ന് ഒരിക്കൽ കൂടി സമൂഹത്തെ ഓർമിപ്പിക്കുകയാണ് ഗുജറാത്തിൽ നിന്നുള്ള ഈ നവവധു. മുഹൂർത്തത്തിനു ശേഷം വിവാഹ വേഷത്തിൽ പരീക്ഷ എഴുതുന്ന വധുവിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം അനിവാര്യമാണ്. നിരവധിപേർക്ക് പ്രചോദനമാകുന്നതാണു വിഡിയോ.

രാജ്കോട്ടിൽ നിന്നുള്ള വധു ചുവപ്പ് ലെഹങ്കയും ആഭരണങ്ങളും അണിഞ്ഞാണ് പരീക്ഷയ്ക്ക് എത്തിയത്. യുവതി ഗൗരവത്തോടെ പരീക്ഷ എഴുതുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹത്തോടെ പഠനവും ജോലിയും ഉപേക്ഷിക്കുന്ന അവസ്ഥ ഉണ്ട്. ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് പരീക്ഷ എഴുതുന്ന നവവധുവിന്റെ വിഡിയോ പ്രചരിക്കുന്നത്. 

ശിവാംഗി ബാഗ്തരിയ എന്ന യുവതിയാണ് വിഡിയോയിലുള്ളതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശാന്തിനികേതൻ കോളജിലെ ബിഎസ്ഡബ്ലിയു വിദ്യാർഥിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റർ പരീക്ഷയ്ക്കിടെയായിരുന്നു ശിവാംഗിയുടെ വിവാഹം. പരീക്ഷയ്ക്കെത്തിയ ശിവാംഗിക്കൊപ്പം വിവാഹ വസ്ത്രം ധരിച്ച വരനും ഉണ്ടായിരുന്നു. പരീക്ഷ തിയതി പ്രഖ്യാപിക്കുന്നതിനു മുൻപായിരുന്നു വിവാഹം തീരുമാനിച്ചതെന്ന് ശിവാംഗി പറഞ്ഞു.  ഇതനുസരിച്ച് ഇരുകുടുംബങ്ങളും മുഹൂർത്തം മാറ്റി നിശ്ചയിക്കുകയായിരുന്നു. 

വിവാഹത്തെക്കാൾ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കിയ പെൺകുട്ടിയെയും കുടുംബത്തെയും അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. മറ്റു കുടുംബങ്ങൾക്കു മാതൃകയാണ് ഈ യുവതിയും കുടുംബവും എന്നും പലരും സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്തു.

English Summary: ‘Education first’: Gujarat bride goes viral for giving exam on wedding day

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA