വിവാഹ മോചന വാർത്തയ്ക്കിടെ പുതിയ പ്രതീക്ഷ പങ്കുവച്ച് പ്രിയങ്ക ചോപ്രയും നിക് ജോനാസും

priyanka-nick
SHARE

സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും തന്റെ പേരിനൊപ്പം ചേർത്ത നിക് ജോനാസിന്റെ പേര് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം എടുത്തുമാറ്റിയിരുന്നു. ഇതേതുടർന്ന് പ്രിയങ്കയും നിക്കും ബന്ധം വേർപ്പെടുത്തുകയാണെന്ന രീതിയിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചു. എന്നാൽ ഇത്തരം വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് പ്രിയങ്കയുടെ അമ്മ മധു ചോപ്ര വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലൂടെ പുതിയ കോമഡി പരമ്പരയ്ക്ക് തുടക്കമിടുകയാണ് താരങ്ങൾ. ‘ദ് ജോനാസ് ബ്രദേഴ്സ് ഫാമിലി റോസ്റ്റ്’ എന്നാണ് പുതിയ പരമ്പരയുടെ പേര്. ജോനാസ് സഹോദരന്മാരായ നിക്കും ജോയും കെവിനും അവരുടെ കുടുംബവും ജോനാസ് ഫാമിലി റോസ്റ്റിന്റെ ഭാഗമാകുന്നുണ്ട്. ദീപാവലി ആഘോഷങ്ങളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്ത ചിത്രവും പ്രിയങ്ക സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

പ്രൊഫഷനൽ ജീവിതത്തെയും സ്വകാര്യ ജീവിതത്തെയും സംബന്ധിച്ച് തുറന്നു പറയുന്ന താരമാണ് പ്രിയങ്ക. ജോനാസ് കുടുംബത്തിൽ കുട്ടികളില്ലാത്ത ഏക ദമ്പതിമാര്‍ തങ്ങളാണെന്ന് ‘ജോനാസ് ഫാമിലി റോസ്റ്റ്’ എന്ന ഷോയിൽ പ്രിയങ്ക പറഞ്ഞു. കുഞ്ഞിന്റെ കാര്യമൊക്കെ കാത്തിരുന്ന് കാണാം എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.  മദ്യപാനത്തിലും  ഉറക്കത്തിലുമാണ് പ്രതീക്ഷയെന്നും പ്രിയങ്ക പറഞ്ഞു. ‘ഇന്ന് രാത്രിയിലെ മദ്യപാനത്തിലും നാളത്തെ ഉറക്കത്തിലുമാണ് ഞങ്ങളുടെ പുതിയ പ്രതീക്ഷ’. 

ഭർത്താവ് നിക് ജോനാസുമായുള്ള 10 വയസ് പ്രായ വ്യത്യാസത്തെ കുറിച്ചും പ്രിയങ്ക പറഞ്ഞു. പ്രായക്കുറവുള്ള ഭർത്താവിനെ പ്രിയങ്ക പോപ്പ് സംസ്കാരം നന്നായി പഠിപ്പിച്ചിട്ടുണ്ട്. പരസ്പരം മനസ്സിലാക്കി മുന്നോട്ടു പോകേണ്ടതിനെ കുറിച്ചും പ്രിയങ്ക പറയുന്നു. ടിക് ടോക് നന്നായി ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പ്രിയങ്കയെ പഠിപ്പിച്ചത് നിക്കാണ്. എന്നാൽ കരിയറിലെ വിജയമാണ് നിക്കിനെ പ്രിയങ്ക തിരിച്ചു പഠിപ്പിച്ച കാര്യം. 

‘ഞാനും നിക്കു തമ്മിൽ പത്തു വയസ്സിന്റെ വ്യത്യാസം ഉണ്ട്. 90കളിലെ പോപ്പ് സംസ്കാരത്തെ കുറിച്ച് നിക്കിന് വലിയ ധാരണയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നിക്കിന് ഞാൻ വിശദീകരിച്ചു കൊടുത്തു. അറിയാത്ത കാര്യങ്ങൾ പരസ്പരം പറഞ്ഞു മനസ്സിലാക്കാൻ ഞങ്ങൾ ശ്രമിക്കാറുണ്ട്. ടിക് ടോക് ഉപയോഗം എന്നെ പഠിപ്പിച്ചത് നിക്കാണ്. ഉദാഹരണത്തിന് എങ്ങനെയാണ് വിജയകരമായ ഒരു അഭിനയ ജീവിതം മുന്നോട്ടു കൊണ്ടു പോകന്നതെന്ന് ഞാൻ അവനെ പഠിപ്പിക്കുന്നതു പോലെയാണ് അവൻ എന്നെ ടിക്ടോക് ഉപയോഗം പഠിപ്പിച്ചത്.’– പ്രിയങ്ക വ്യക്തമാക്കി. 

English Summary: Priyanka Chopra and Nick Jonas are expecting... Actress confirms

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹിമമഴയായി നിത്യ മാമ്മൻ.. | Chat With Nithya Mammen | Manorama Online

MORE VIDEOS
FROM ONMANORAMA