ADVERTISEMENT

മൂന്നാം വയസ്സിൽ നഷ്ടപ്പെട്ട മകളെ ഒമ്പതു വർഷങ്ങൾക്ക് ശേഷം അമ്മയ്ക്ക് തിരിച്ചുകിട്ടി. അസമിലാണ് സംഭവം. മൂന്നാം വയസ്സിൽ വളർത്താനായി ഏൽപ്പിച്ച സ്ത്രീ കുട്ടിയെ അരുണാചൽ പ്രദേശിലുള്ള മറ്റൊരു കുടുംബത്തിന് വിൽക്കുകയായിരുന്നു. അസമിലെ ബിശ്വനാഥ് പൊലീസ്, സീമ ഖരിയ എന്ന അമ്മയ്ക്ക് ഒമ്പത് വർഷത്തിന് ശേഷം മകളെ കണ്ടെത്തി നൽകിയിരിക്കുകയാണ്.

 

സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് പിതാവ് കുട്ടിയെ സംരക്ഷിക്കാൻ റൊമില ബസുമുതരി എന്ന സ്ത്രീക്ക് കൈമാറിയത്. പിന്നീട് ഈ സ്ത്രീ, കുട്ടിയെ അരുണാചൽപ്രദേശിലെ കുടുംബത്തിന് വിറ്റു. ഒരു ലക്ഷം രൂപ പ്രതിഫലം കൈപ്പറ്റുകയും ചെയ്തു. അടുത്തിടെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. അന്വേഷണത്തിൽ ആരോപണ വിധേയയായ റൊമില ബസുമുതരി എന്ന സ്ത്രീ കുറ്റക്കാരിയാണെന്നു കണ്ടെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. 

 

അരുണാചൽപ്രദേശ് പൊലീസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കണ്ടെത്താനായത്. നഹർ ലഗൺ എന്ന പ്രദേശത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ യഥാർഥ അമ്മയ്ക്ക് പൊലീസ് കൈമാറി. ഇനിയൊരിക്കലും കാണാൻ സാധിക്കില്ലെന്നു കരുതിയ മകളെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അമ്മ. 

 

English Summary: 12-year-old Assam girl rescued after 9 years, was sold in Arunachal Pradesh for Rs 1 lakh

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com