‘മകളാണ്, അവൾക്കിഷ്ടപ്പെട്ട പെൺകുട്ടിയോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു’, സന്തോഷമെന്ന് അച്ഛൻ

lesbian-couple
SHARE

എത്രയൊക്കെ പുരോഗമനം പ്രസംഗിച്ചാലും ഉള്ളിന്റെയുള്ളിൽ ഉറഞ്ഞുകൂടുന്ന നിരർത്ഥകമായ അഭിമാനബോധം പലരരെയും പലഘട്ടത്തിലും പിന്നോട്ടു വലിക്കും. സ്വത്വ പ്രഖ്യാപനങ്ങളോടും സ്വാതന്ത്ര്യത്തോടും മുഖംതിരിക്കുന്ന പല അച്ഛനമ്മമാരും ഇന്നും നമുക്കിടയിലുണ്ട്. ജന്മം കൊണ്ട് കിട്ടിയ ഉടലിൽ നിന്നും ആണിലേക്കും പെണ്ണിലേക്കുമുള്ള യാത്രയ്ക്കിടെ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന ഒത്തിരിപ്പേർ ഉണ്ട്്. അതുപോലെ തന്നെ നമുക്ക് ചുറ്റുമുള്ളവർ സ്വവർഗാനുരാഗികളെണെന്നറിയുമ്പോൾ മുഖംചുളിക്കുന്നവരേയും ചുറ്റും കാണാം. ഇവിടെയിതാ ഒരച്ഛൻ അത്തരം പഴകി ദ്രവിച്ച ചിന്തകളിൽ നിന്നെല്ലാം മാറിനടക്കുകയാണ്. സ്വവർഗാനുരാഗിയായ മകളെയും അവളുടെ ധീരമായ തീരുമാനത്തേയും മനസുകൊണ്ട് സ്വീകരിച്ച അച്ഛന്റെ പേര് ശ്രീജിത്ത് വാവ പിവി. മകൾ രേഷ്മ അവൾക്കിഷ്ടപ്പെട്ട പെൺകുട്ടിക്കൊപ്പം ജീവിക്കാൻ തീരുമാനിച്ച വിവരം ഫെയ്സ്ബുക്കിലൂടെയാണ് ശ്രീജിത്ത് പങ്കുവച്ചത്.

‘പുരോഗമന വാദം പറയാൻ എളുപ്പമാണ്. ഞാൻ സന്തോഷവാനാണ്. ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ.’– ശ്രീജിത്തിന്റെ കുറിപ്പിലെ വരികൾ ഇങ്ങനെ. നിരവധി പേരാണ് ലെസ്ബിയൻ ജോഡിയായ രേഷ്മയ്ക്കും സഞ്ജനയ്ക്കും ആശംസകൾ നേർന്ന് രംഗത്തെത്തിയത്. എല്ലാ വിധിയെഴുത്തുകളേയും താണ്ടി അവർ സന്തോഷത്തോടെ കഴിയട്ടേയെന്നും മനുഷ്യർ ജീവിക്കട്ടേയെന്നും ആശംസ കുറിപ്പുകളിൽ കാണാം.

ശ്രീജിത്തിന്റെ കുറിപ്പ് ഇങ്ങനെ: ‘കഴിഞ്ഞ എട്ടാം തിയതി എന്റെ മകൾ രേഷ്മ അവൾക്കിഷ്ടപ്പെട്ട പെണ്‍കുട്ടി (Sanjana) യുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. പുരോഗമന വാദം പറയാൻ എളുപ്പമാണ്. ഞാൻ സന്തോഷവാനാണ്. ഈ ലെസ്ബിയൻസിനോട് നിങ്ങളുടെ കരുതൽ ഉണ്ടാകണേ.’– ശ്രീജിത്ത് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിപ്പിൽ പറയുന്നു. 

English Summary: Sreejith Vava's Fb Post About Daughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA