ADVERTISEMENT

ചുരുങ്ങിയ സമയത്തിനുള്ളിൽ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് സെയ്ഫ് അലിഖാന്റെയും അമൃത സിങ്ങിന്റെയും മകൾ സാറാ അലിഖാൻ. കരിയറിനെ കുറിച്ചും ജീവിതത്തെ കുറിച്ചും സാറ പലപ്പോഴും തുറന്നു പറയാറുണ്ട്. ഭാവി ജീവിതത്തെ പറ്റി അടുത്തിടെ ഒരു ദേശീയ മാധ്യമത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ സാറ അലി ഖാൻ തുറന്നു പറഞ്ഞിരുന്നു. അമ്മ അമൃത സിങ്ങിനൊപ്പം താമസിക്കാൻ തയ്യാറാകുന്ന പുരുഷനെ മാത്രമേ വിവാഹം ചെയ്യൂ എന്നാണ് സാറയുടെ പ്രതികരണം.

‘എന്റെ അമ്മയുടെ സഹായമില്ലാതെ എനിക്ക് മുന്നോട്ട് പോകാൻ ആകില്ല. ഉദാഹരണത്തിന് ഒരു അഭിമുഖത്തിൽ പങ്കെടുക്കുന്നതിനായി പോകുമ്പോൾ എന്റെ വസ്ത്രവും ആഭരണങ്ങളും എനിക്ക് യോജിക്കുന്ന രീതിയിൽ തിരഞ്ഞെടുത്ത് നൽകുന്നത് അമ്മയാണ്. അമ്മ കൂടെയുള്ളപ്പോൾ ആത്മവിശ്വാസത്തിലാണ് എന്റെ ജീവിതത്തിലെ ഓരോ ദിവസവും കടന്നു പോകുന്നത്. വീട്ടിലേക്കു തിരിച്ചു പോകുമ്പോൾ അമ്മ എന്നെ കാത്തിരിക്കുന്നു എന്ന ചിന്ത എനിക്ക് കൂടുതൽ ധൈര്യം നൽകും. ’– സാറ അലി ഖാൻ പറഞ്ഞു. 

അമ്മയ്ക്കൊപ്പം താമസിക്കാൻ തയാറാകുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കൂ എന്നും സാറ വ്യക്തമാക്കി. ‘ഒരിക്കലും അമ്മയെ പിരിഞ്ഞ് ജീവിക്കാൻ എനിക്കു സാധിക്കില്ല. വിവാഹം കഴിഞ്ഞാൽ പോലും അമ്മയെ വിട്ടു പോകാൻ ഞാൻ  തയ്യാറാകില്ല. എന്റെ അമ്മയ്ക്കൊപ്പം താമസിക്കാൻ തയ്യാറാുന്ന ആളെ മാത്രമേ ഞാൻ വിവാഹം കഴിക്കൂ. സ്വതന്ത്ര ചിന്താഗതിക്കാരിയാണ് അമ്മ. എന്റെ മൂന്നാം കണ്ണാണ് അമ്മ. ദൈനംദിന ജീവിതത്തിൽ എന്റെ കാഴ്ചയും ശബ്ദവും എല്ലാം അമ്മയാണ്. ഒരിക്കലും അമ്മയെ തനിച്ചാക്കാൻ എനിക്ക് കഴിയില്ല’– സാറ വികാര നിർഭരമായി പറഞ്ഞു. അച്ഛൻ സെയ്ഫ് അലിഖാന്റെയാണോ അമ്മ അമൃത സിങ്ങിന്റെയാണോ ഉപദേശങ്ങൾ ജീവിതത്തിൽ സ്വീകരിക്കുന്നതെന്ന ചോദ്യത്തിന് അമൃതയുടെതാണെന്നായിരുന്നു സാറയുടെ നിസ്സംശയമുള്ള മറുപടി.

English Summary: Sara Ali Khan: I will get married to someone who can live with my mom 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com