ഇത്തരം സ്ത്രീകളെ നിങ്ങൾക്കൊരിക്കലും ജീവിതത്തിൽ നിന്നു മാറ്റി നിർത്താൻ സാധിക്കില്ല

make-your-day-romantic-by-these-habits
Image credits : Roman Samborskyi / Shutterstock.com
SHARE

സ്ത്രീകളില്ലാത്ത ലോകം  സാധ്യമല്ല. ഏത് പുരുഷന്റെയും വിജയത്തിനു പിന്നിൽ ഒരു സ്ത്രീയുണ്ടാകുമെന്ന് പൊതുവെ പറയാറുണ്ട്.  ചിലസ്ത്രീകള്‍ ജീവിതത്തിലേക്ക് കടന്നു വന്നാൽ പുരുഷന് അവരെ ജീവിതത്തിൽ നിന്ന് ഒരിക്കലും മാറ്റിനിർത്താന്‍ സാധിക്കില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ധരുടെ പക്ഷം. കാരണം ചിലസ്ത്രീകളുടെ സ്വഭാവ സവിശേഷതയാണെന്നും അവർ അഭിപ്രായപ്പെടുന്നു. അപൂർവങ്ങളിൽ അപൂര്‍വമായി മാത്രമാണ് ഇത്തരത്തിലുള്ള സ്വഭാവ സവിശേഷതകളുള്ള സ്ത്രീകളെ ചിലർക്കെങ്കിലും ജീവിത പങ്കാളികളായി ലഭിക്കുന്നത്. മറ്റുള്ളവരെ ആകർഷിക്കുന്ന രീതിയിലുള്ള സ്ത്രീകളിൽ കണ്ടു വരുന്ന ചില സ്വഭാവ സവിശേഷതകളുണ്ട്. അത്തരത്തിലുള്ള സ്ത്രീകളെ ജീവിതത്തിൽ നിന്നും ഒരിക്കലും മാറ്റി നിർത്താനാകില്ലെന്നു പറയുകയാണ് മനഃശാസ്ത്ര വിദഗ്ധർ.

പങ്കാളിയുടെ ‘Male Ego’ ഇല്ലാതാക്കി കൃത്യമായ വഴികളിലേക്ക് നടത്തുന്ന സ്ത്രീകളുണ്ട്. ഒരുപക്ഷേ, അവർ നിങ്ങളുെട ജീവിതത്തിലേക്ക് കടന്നു വരുന്നതു വരെ നിങ്ങൾ ഒട്ടും പക്വതയില്ലാത്തതും, വളരെ പെട്ടന്ന് ദേഷ്യംവരുന്ന പ്രകൃതമുള്ളവരും ആയിരിക്കും. എന്നാൽ നിങ്ങളുടെ നിസാര ഈഗോകളെ ദിവസങ്ങൾക്കകം തന്നെ ഇല്ലാതാക്കി ശരിയായ ജീവിത വഴികളിലേക്ക് നയിക്കാൻ സ്ത്രീകൾക്കു കഴിയും. സ്വന്തം ലക്ഷ്യങ്ങളിലെത്താനും ജീവിത വിജയം നേടാനും പങ്കാളിയെ പ്രാപ്തനാക്കാനും ഇത്തരം സ്ത്രീകൾക്കു കഴിയും. 

ഒരു സ്ത്രീ ഒരിക്കൽ വളരെ സ്നേഹത്തോടു കൂടി നിങ്ങളുടെ ജീവിതത്തിലേക്കു വരുന്നെങ്കിൽ അതിനർഥം അവർ നിങ്ങളെ ഹൃദയംകൊണ്ടു സ്നേഹിക്കുന്നു എന്നു തന്നെയാണ്. അതിൽ കൂടുതൽ സംശയങ്ങളുെട ആവശ്യമില്ല. ഒരു പെൺകുട്ടി പലതവണ ആലോചിച്ചതിനു ശേഷമായിരിക്കും ഒരാളുമായുള്ള ബന്ധത്തിനു തയ്യാറാകുന്നത്. ശാരീരിക ബന്ധത്തിനപ്പുറം മാനസീക അടുപ്പത്തിനായിരിക്കും പ്രണയത്തിലും വൈവാഹിക ബന്ധത്തിലും സ്ത്രീകൾ തിരയുന്നത്. അതുകൊണ്ടു തന്നെ നിങ്ങൾ മറന്നു പോയാലും അവർ നിങ്ങളെ സ്നേഹിച്ചു കൊണ്ടിരിക്കും. ജീവിതത്തില്‍ മറ്റാരേക്കാളും സ്ഥാനം നിങ്ങൾക്ക് അവർ നൽകുന്നുണ്ടായിരിക്കും. ഓഫീസിൽ പോകുന്നതിനൊപ്പം കുഞ്ഞുങ്ങളെ സ്കൂളിൽ പറഞ്ഞയക്കുന്നതിനും ഭക്ഷണം പാകം ചെയ്യുന്നതിലും എല്ലാം ഒരു പരിധി വരെ അവർ സന്തോഷം കണ്ടെത്തും.

കാലമെത്ര കഴിഞ്ഞാലും നിങ്ങൾക്കു മുന്നിൽ ചിലപ്പോൾ അവൾ പഴയ പതിനാറുകാരിയാകും. പക്ഷേ, അത് നിങ്ങൾക്കു മുന്നില്‍ മാത്രമായിരിക്കും. മറ്റുള്ളവർക്കു മുന്നിൽ അവൾ കഴിവും പക്വതയുമുള്ള സ്ത്രീയായിരിക്കും. അവൾക്ക് അവളെ നന്നായി അറിയാം. അവൾ അവളുടെ ആഘോഷങ്ങളുമായി തുടരും. ഒപ്പം നിങ്ങളുടെ കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുത്തിട്ടുണ്ടാകും. നിങ്ങൾക്കും കുടുംബത്തിനും വേണ്ടി ഷോപ്പിങ്ങുകൾ നടത്തുന്നതിൽ വരെ സന്തോഷം കണ്ടെത്തും. നിങ്ങൾ അർഹിക്കുന്ന ഇടം നിങ്ങൾക്ക് അവർ നൽകും. ജീവിതത്തിൽ ഒരുമിച്ചുള്ള നല്ലദിനങ്ങൾ ഒന്നും ഒരിക്കലും അവൾ മറക്കില്ല. മാനസീകമായി കരുത്തുള്ളവളാണെങ്കിലും ചിലപ്പോഴൊക്കെ അവൾ ദുർബലയായിരിക്കുമെങ്കിലും അത് മറ്റുള്ളവരെ അറിയിക്കാൻ തയാറാകില്ല. 

തിരിഞ്ഞു നോക്കിയാൽ ജീവിതത്തിൽ അവൾ പലവിട്ടുവീഴ്ചകൾ‌ക്കും തയാറായിട്ടുണ്ടാകും. പങ്കാളിക്കൊപ്പം ജീവിതം തുടങ്ങിയ ശേഷം അത്രയേറെ പ്രിയപ്പെട്ട തന്റെ മാതാപിതാക്കളെ അവൾ സ്നേഹിക്കുന്നതു പോലും പലപ്പോഴും വിഡിയോ കോളിലൂടെയും മറ്റും ആയിരിക്കം. അച്ഛനമ്മമാരോടുള്ള അവളുടെ സ്നേഹം കുറഞ്ഞു പോയതു കൊണ്ടല്ല ഇങ്ങനെ ചെയ്യുന്നത്. നിൽക്കുന്നയിടത്തു നിന്നും ഒരു നേരം മാറി നിന്നാൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് ഓർത്തായിരിക്കും അത്. ഇത്തരത്തിൽ നിത്യജീവിതത്തിൽ പലകാര്യങ്ങൾ അവൾ നിങ്ങൾക്കായി മാറ്റിവച്ചിട്ടുണ്ടാകും.ഒരു ദിനവും പ്രത്യേകിച്ച് ആഘോഷിക്കണമെന്ന് അവൾ ആവശ്യപ്പെടില്ല. പകരം പ്രിയപ്പെട്ടവനൊപ്പം ദിവസവും അൽപനേരം ചിലവഴിക്കാൻ മാത്രമാണ് അവൾ ആഗ്രഹിക്കുന്നത്. ഇത്തരം സ്ത്രീകളെ പലപ്പോഴും പുരുഷന് ജീവിതത്തിൽ നിന്നും മാറ്റി നിർത്താൻ സാധിക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ManoramaOnline