ADVERTISEMENT

അനുഷ്ക ശർമയുടെയും വിരാട് കോലിയുടെയും മകൾ വാമികയുടെ വിഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. കാപ്ടൗണിൽ നടക്കുന്ന ഇന്ത്യ– ദക്ഷിണാഫ്രിക ഏകിദിന മാച്ചിനിടെയുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ എത്തിയത്. എന്നാൽ കുഞ്ഞിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് നേരത്തെ തന്നെ താരങ്ങൾ വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനിടെയാണ് കുഞ്ഞിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളി‍ൽ പ്രചരിച്ചത്. 

 

ഞായറാഴ്ച നടന്ന മാച്ചിന്റെ ലൈവ് ടെലികാസ്റ്റിനിടെയായിരുന്നു വാമികയുടെ വിഡിയോ എത്തിയത്. ഗാലറിയിൽ വാമികയെ എടുത്തു നിൽക്കുന്ന അനുഷ്കയാണ് വിഡിയോയിലുള്ളത്. 10 സെക്കന്റുള്ള  വിഡിയോയിൽ വാമികയെ വ്യക്തമായി കാണാം. വാമികയുടെ മുഖം ആദ്യമായാണ് പൊതുയിടത്തിൽ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് നിരവധി പേർ ഈ വിഡിയോയും ചിത്രങ്ങളും പങ്കുവച്ചു. ‌

 

കോലിയും അനുഷ്കയും നേരത്തെ ആവശ്യപ്പെട്ടതിൽ നിന്നും എതിരായാണ് ഈ ചിത്രങ്ങൾ പ്രചരിക്കുന്നതെന്ന രീതിയിലുള്ള വിമർശനങ്ങളും ഉണ്ട്. മാതാപിതാക്കളുടെ അനുമതിയില്ലാതെ കുഞ്ഞിന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചത് സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന അഭിപ്രായവും വിവിധ കോണുകളിൽ നിന്നും ഉയർന്നു. അതേസമയം സംഭവത്തിൽ പ്രതികരണമായ വിരാട് കോലിയും അനുഷ്കയും എത്തി.

 

താരങ്ങളുടെ പ്രതികരണം ഇങ്ങനെ: ‘കഴിഞ്ഞ ദിവസം സ്റ്റേഡിയത്തിൽ നിന്നും പകർത്തിയ ഞങ്ങളുടെ കുഞ്ഞിന്റെ ചിത്രം വ്യാപകമായി പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഞങ്ങൾക്കു സമീപം ക്യാമറയുള്ളതായി ശ്രദ്ധയിൽപ്പെട്ടില്ല. ഞങ്ങളുടെ അറിവോടെയല്ല, ഈ ചിത്രം എടുത്തത്. ഈ വിഷയത്തിൽ മുൻപു പറഞ്ഞതു തന്നെയാണ് ഞങ്ങളുടെ നിലപാട്. ദയവായി അവളുടെ ചിത്രങ്ങള്‍ പകർത്തരുത്. അതിനുള്ള കാരണം ഞങ്ങൾ നേരത്തെ അറിയിച്ചതാണ് .’

English Summary: After Vamika's Face Revealed In Viral Pics, Anushka Sharma-Virat Kohli Explain: "Didn't Know Camera Was On Us"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com