‘അവരുടെ കാലുകൾ വായുവിലാണ്’, കുഞ്ഞിനെ തൊട്ടിലിൽ കിടത്താൻ താരത്തിന്റെ സാഹസികത– വിഡിയോ

soha
SHARE

കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്നതിന്റെ രസകരമായ വിഡിയോ പങ്കുവച്ച് സോഹ അലി ഖാൻ. മകൾ ഇനായ നവോമി കെമ്മുവിനെ തൊട്ടിലിൽ കിടത്തുന്നതിന്റെ പഴയ സിസിടിവി വിഡിയോയാണ് താരം പങ്കുവച്ചത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്തുന്നതിനിടെ സോഹ തൊട്ടിലിലേക്ക് വീഴാൻ പോകുന്നതായി വിഡിയോയിൽ കാണാം. എന്നാൽ സാഹസികമായി താരം ഈ വീഴ്ചയിൽ നിന്നും രക്ഷപ്പെടുകയും കുഞ്ഞിനെ സുരക്ഷിതമായി തൊട്ടിലിൽ കിടത്തുന്നതും വിഡിയോയിൽ കാണാം. 

‘നിങ്ങൾക്കറിയാമോ, തൊട്ടിലിലേക്ക് മാറാനുള്ള സമയമാണ് ഇത് #throwback #motherhood #bedtime #talesfromthecrib’ എന്ന കുറിപ്പോടെയാണ് താരം വിഡിയോ പങ്കുവച്ചത്. കുഞ്ഞിനെ തൊട്ടിലിൽ കിടത്താനുള്ള നീക്കത്തിനിടെ സോഹയുടെ കാലുകൾ മുകളിലേക്ക് ഉയരുന്നതും വിഡിയോയിൽ ഉണ്ട്. പെട്ടന്നു തന്നെ താരം കാലുകൾ നിലത്തൂന്നി തൊട്ടിലിലേക്കുള്ള വീഴ്ചയിലൽ നിന്നും സാഹസികമായി രക്ഷപ്പെടുന്നതും കാണാം. 

സോഹ അലി ഖാൻ വിഡിയോ പങ്കുവച്ചതിനു തൊട്ടു പിന്നാലെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ‘എന്തൊരു ജിംനാസ്റ്റിക്’ എന്നാണ് നടി അന്യ സിങ് കമന്റ് ചെയ്തത്. ‘ആ സന്ദർഭം ഞാ‍ന്‍ ഓർക്കുന്നു.  എത്ര സാഹസികമായാണ് പലപ്പോഴും കുഞ്ഞിനെ നമ്മൾ തൊട്ടിലിൽ കിടത്തുന്നത്.’– എന്നായിരുന്നു ഒരാളുടെ കമന്റ്.  ഐതിഹാസികം, ഒരേസമയം ചിരിപ്പിക്കുന്നതും അൽപം ഭയപ്പെടുത്തുന്നതുമാണ് ഈ വിഡിയോ, ദൈവമേ അവരുടെ പാദങ്ങൾ വായുവിലാണ്.’– എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. 2015 ജനുവരി 25നാണ് സോഹ നടൻ കുനാൽ കെമ്മുവിനെ വിവാഹം കഴിക്കുന്നത്. 2017 ഇവർ ആദ്യ കുഞ്ഞ് ജനിച്ചു. 

English Summary: Soha Ali Khan shares hilarious old video of herself putting daughter Inaaya in her crib: ‘Legs hawa mein hain’. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA