ADVERTISEMENT

വിവാഹച്ചടങ്ങിനിടെ വരന്‍റെ മുഖത്തടിച്ച് വധു. ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരിലാണ് സംഭവം. വരന്‍ മാല ചാര്‍ത്തികഴിഞ്ഞ് യുവതി മുഖത്തിട്ട് രണ്ടടി കൊടുത്ത ശേഷം ഇറങ്ങിപോകുന്നു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

വിവാഹവേഷത്തില്‍ തന്നെയാണ് ഇരുവരും മണ്ഡപത്തില്‍ നില്‍ക്കുന്നത്. യുവതിയുടെ പ്രകോപനത്തിനു കാരണം എന്താണെന്നു വ്യക്തമല്ല. വിവാഹത്തിനു യുവതിക്കു താത്പര്യമുണ്ടായിരുന്നില്ലെന്നും വീട്ടുകാരുടെ നിർബന്ധത്തെ തുടർന്നാണ് യുവതി വിവാഹത്തിനു സമ്മതിച്ചതെന്നും ആണ്  വരന്റെ വീട്ടുകാർ പറഞ്ഞത്.

ഏതായാലും സംഭവം ഒത്തുതീര്‍പ്പാക്കാനുള്ള വീട്ടുകാരുടെ ശ്രമവും ഫലുകണ്ടു. ഇരുവരുടെയും അഭിപ്രായങ്ങള്‍ പരിഗണിച്ച് അവര്‍ ധാരണയിലെത്തുകയായിരുന്നു. സംഭവസ്ഥലത്ത് പൊലീസ് എത്തിയിരുന്നു. വീട്ടുകാരുമായി സംസാരിച്ച ശേഷം വിവാഹം നടന്നു. തുടര്‍ന്ന് ഇരുവരും ഒരുമിച്ച് ഇരിക്കുന്ന വിഡിയോയും പുറത്തുവന്നു. വിഡിയോയിൽ വധു പുഞ്ചിരിയോടെ വരനു സമീപം ഇരിക്കുന്നതും കാണാം. 

English Summary: Bride Slaps Groom Video Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com