ADVERTISEMENT

അടുത്തിടെയാണ് ഐഎഎസ് ഓഫിസർ ടിന ദാബിയും ഡോ.പ്രദീപ് ഗവാൻഡെയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിൽ രാജസ്ഥാനിൽ വച്ചായിരുന്നു ചടങ്ങ്. തികച്ചും സ്വകാര്യമായി സംഘടിപ്പിച്ച ചടങ്ങിന്റെ വിഡിയോയും ചിത്രങ്ങളുടെ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള ചിത്രം ട്വിറ്ററിന്റെ പ്രൊഫൈലാക്കിയിരിക്കുകയാണ് ടീന. 

ഭർത്താവനൊപ്പം ടിന പങ്കുവയ്ക്കുന്ന ആദ്യ ചിത്രമാണ് ഇത്. 2015 ഐഎഎസ് ബാച്ചിലെ ടോപ്പറാണ് ടിന ദാബി. ഭർത്താവ് ഡോ. ഗവാൻഡെയ്ക്കൊപ്പം ചിരിച്ചിരിക്കുന്ന ചിത്രമാണ് ടിന പങ്കുവച്ചത്. ന്യൂ പ്രൊഫൈൽ പിക് എന്ന ടാഗോടെയാണ് ചിത്രം പങ്കുവച്ചത്. 

ട്വിറ്ററിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ ഒരുലക്ഷത്തിലധികം പേർ ചിത്രം ലൈക് ചെയ്തു. ടിന ദാബിയുടെ സഹോദരി റിയ ദാബി വിവാഹത്തിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. മെഹന്തി ആഘോഷത്തിന്റെയും വിവാഹത്തിലെ മറ്റുചടങ്ങുകളുടെയും വിഡിയോ റിയ ദാബി പങ്കുവച്ചിരുന്നു. വളരെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ എന്ന കുറിപ്പോടെയാണ് റിയ വിഡിയോ പങ്കുവച്ചത്.  സഹോദരിക്കും ഭർത്താവിനും ആശംസകൾ അറിയിച്ചു കൊണ്ടുള്ള കമന്റുകളും റിയയുടെ ചിത്രത്തിനു താഴെ എത്തിയിരുന്നു. 

English Summary: IAS Officer Tina Dabi Posts Latest Photo With Husband Pradeep Gawande

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com