ADVERTISEMENT

എല്ലാവരുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വിവാഹദിനം. നിങ്ങളുടെ പ്രിയപ്പെട്ടവർക്കും കുടുംബത്തിനും ഒപ്പം ഒരുമിച്ചു നിൽക്കുന്ന ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരിക്കും അത്. അച്ഛനെയോ അമ്മയെയോ നഷ്ടപ്പെട്ടവരാണെങ്കിൽ ഇത്തരം സന്ദർഭങ്ങളിൽ അവരെ കുറിച്ചുള്ള ഓര്‍മകൾ വേട്ടയാടും. ഇവിടെ ഒരു മകൾ വിവാഹദിനത്തിൽ സ്വന്തം പിതാവിന്റെ അസാന്നിധ്യം മറികടന്നത് എങ്ങനെ എന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

യുവതിയുടെ വിവാഹത്തിനു മുൻപ് പിതാവ് മരിച്ചു. എന്നാൽ വിവാഹ ദിനത്തിൽ അച്ഛനൊപ്പം നൃത്തം ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അച്ഛന്റെ വസ്ത്രം അണിഞ്ഞെത്തുന്ന സഹോദരിക്കൊപ്പം നൃത്തം ചെയ്യുകയാണ് വധു. സോഷ്യൽ മീഡിയയുടെ ഹൃദയം കവരുകയാണ് വിഡിയോ. രണ്ടു ദിവസം മുൻപ് ഇൻസ്റ്റഗ്രാമിൽ എത്തിയ വിഡിയോ ഇതിനോടകം 77,000 പേർ കണ്ടു. 

‘താങ്കൾ ഞങ്ങളെ കാണുന്നുണ്ടെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾക്കു ചുറ്റിലും ഇപ്പോഴും അങ്ങയുടെ സാന്നിധ്യമുണ്ടെന്നും അറിയാം. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങളിലെല്ലാം ഞങ്ങൾക്കൊപ്പം അച്ഛനുണ്ട്. ഓരോ നിമിഷവും ഞങ്ങൾ താങ്കളെ ഓർക്കുന്നു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

‘വിവാഹത്തിനു മുൻപ് ഛായക്ക് അവളുടെ അച്ഛനെ നഷ്ടമായി. എല്ലാ പെൺകുട്ടികളെയും പോലെ വിവാഹദിനത്തിൽ അച്ഛനൊപ്പം നൃത്തം ചെയ്യണമെന്ന് അവൾ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ അച്ഛന്റെ വസ്ത്രം അണിഞ്ഞെത്തിയ സഹോദരിക്കൊപ്പം അവളും അമ്മയും നൃത്തം ചെയ്തു. ’– എന്നാണ് പലരും വിഡിയോ പങ്കുവച്ചു കൊണ്ടു കുറിച്ചത്. അതിമനോഹരം എന്നാണ് പലരും ഈ വിഡിയോക്കു താഴെ കമന്റ് ചെയ്തത്. 

English Summary: Woman dances with sister wearing their father’s blazer on her wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com