ADVERTISEMENT

വിവാഹദിനം എന്നത് വധുവിനെ സംബന്ധിച്ച് ഒരേസമയം സന്തോഷവും ക്ഷീണവും നല്‍കുന്നതാണ്. രാവിലെ മുതൽ തുടങ്ങുന്ന വിവാഹചടങ്ങുകള്‍ രാത്രിവരെ നീളും. ഇത് വധുവിനുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. മണിക്കൂറുകൾ നീണ്ട ചടങ്ങുകൾക്കൊടുവിൽ വരന്റെ വരവിനായി കാത്തിരുന്ന ഒരു വധുവിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

പഞ്ചാബി വിവാഹങ്ങളിൽ ജെയ്മാല ചടങ്ങിനു ശേഷവും ഫെറാസ് ചടങ്ങിനും മുൻപ് വരന് മണ്ഡപത്തിൽ ചിലചടങ്ങുകൾ ഉണ്ട്. ഈ സമയത്ത് വധുവിന് ഒരിടവേള ലഭിക്കും. ഈ ഇടവേളയിൽ വധു വിവാഹ വസ്ത്രത്തിൽ ഉറങ്ങുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. witty_wedding എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. 

രണ്ടുലക്ഷത്തോളം പേർ ഇതിനോടകം വിഡിയോ കണ്ടു. 71,000ത്തിലധികം ലൈക്കുകളും എത്തി. മജന്ത നിറത്തിലുള്ള ലെഹങ്ക അണിഞ്ഞ വധു സോഫയിൽ കിടന്നുറങ്ങുന്നതാണ് വിഡിയോ. ഈ സമയത്ത് പുരോഹിതൻ വധുവിനെ വിളിക്കുന്നതും ഉണ്ട്. വധുവിന്റെ ഈ ദയനീയ അവസ്ഥ മനസ്സിലാകുമെന്നാണ് പലരുടെയും കമന്റുകൾ. 

English Summary:  Bride Falls Asleep While Waiting For Phera Ceremony To Begin.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com