ADVERTISEMENT

അമ്മമാരുടെ ത്യാഗങ്ങൾക്ക് അതിരുകളില്ല. മക്കൾക്കു വേണ്ടിയുള്ള കാത്തിരിപ്പും കണ്ണീരും അമ്മമാരുടെ ജീവിതത്തിന്റെ ഭാഗമാണ്. മാതൃദിനത്തിൽ ലെഫ്റ്റനന്റ് ജനറൽ സതീഷ് ദുവ പങ്കുവച്ച അമ്മയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സൈനികനായ മകനെ യാത്ര അയക്കുന്ന അമ്മയുടെ ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. സോഷ്യൽ മീഡിയയിൽ നൊമ്പരമാകുകയാണ് ഈ ചിത്രം. 

അടഞ്ഞു കിടക്കുന്ന ഗേറ്റിനു സമീപം കണ്ണീർ തുടച്ചു നിൽക്കുന്ന അമ്മയാണ് ചിത്രത്തിലുള്ളത്. ഹൃദയഭേദകമായ ചിത്രം ആയിരം വാക്കുകളേക്കാൾ വലുതാണെന്നാണ് പലരും കമന്റ് ചെയ്തത്. ഒരിറ്റ് കണ്ണീരിനാൽ അല്ലാതെ ഈ ചിത്രം കാണാനാകില്ല. ഒരമ്മയുടെ ഏറ്റവും വലിയ ത്യാഗമാണ് ഇതെന്നും പലരും കമന്റ് ചെയ്തു. 

‘30 വർഷങ്ങൾക്കു മുൻപാണ് എനിക്ക് എന്റെ അമ്മയെ നഷ്ടമായത്. എല്ലാ സൈനികരുടെയും അമ്മയുടെ പ്രതിരൂപമായാണ് ഞാൻ ഈ അമ്മയെ കാണുന്നത്. അവരിൽ ഞാൻ ഇന്ത്യയെ കാണുന്നു. അമ്മയ്ക്ക് ബിഗ് സല്യൂട്ട്.’– എന്ന കുറിപ്പോടെയാണ് സതീഷ് ദുവ ചിത്രം പങ്കുവച്ചത്. പലരും ഈ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു. ‘ ഈ ചിത്രം  വലിയ പ്രാധാന്യം ഒന്നും ഉണ്ടായിരിക്കില്ല. പക്ഷേ, ഏറ്റവും വലിയ ത്യാഗത്തിന്റേതാണ്.’– എന്നാണ് പലരും കുറിച്ചത്.

English Summary: This viral pic of a mother bidding farewell to her soldier son will move you to tears

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com