വിവാഹത്തിനു തൊട്ടുമുൻപ് വധുവിനെ കണ്ട വരന്റെ മുഖത്ത് അമ്പരപ്പ്; വൈറലായി പ്രതികരണം

groom-reaction
SHARE

വ്യത്യസ്തമായ വിവാഹ വിഡിയോകൾ സമൂഹമാധ്യമങ്ങളി‍ൽ വൈറലാകാറുണ്ട്. വധൂവരന്മാർ തങ്ങളുടെ വിഡിയോകൾ വ്യത്യസ്തമാക്കാൻ ശ്രമിക്കാറുണ്ട്. ഒരാളുടെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്  വിവാഹ ദിനം. പ്രധാനപ്പെട്ട ആ ദിവസത്തിനു വേണ്ടി തയ്യാറാകുന്ന വധൂവരന്മാരുടെ മനോഹരമായ വിഡിയോകൾ എത്താറുണ്ട്. വിവാഹത്തിന് ഒരുങ്ങി നിൽക്കുന്ന വധുവിനെ കണ്ടപ്പോൾ ഉണ്ടായ വരന്റെ പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

‘ഏത് വരനാണ് വിവാഹത്തിനു തൊട്ടുമുൻപ് തന്റെ വധുവിനെ ഒരു നോക്കു കാണാൻ ആഗ്രഹിക്കാത്തത്? എന്റെ വധു അവളുടേതായ ഈ ദിവസത്തിൽ രാജകീയ പ്രൗഢിയോടെ കാണപ്പെട്ടു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. 

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ സമൂഹമാധ്യമങ്ങൾ വൈറലായി. നിരവധി കമന്റുകളും എത്തി. ‘എന്റെ ഭർത്താവ് എന്നെ ആദ്യം കണ്ടപ്പോഴുണ്ടായ പ്രതികരണവും ഇങ്ങനെയായിരുന്നു.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ‘ ഈ പ്രതികരണം എനിക്കിഷ്ടപ്പെട്ടു.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ലൗലി സിൻഹയാണ് വധു. സുറൂർ ആട്രേ ആണ് വരൻ.

English Summary: Groom’s reaction on seeing his bride when she is ready is just too wholesome

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA