അതിഗംഭീരം! മക്കൾക്കും മരുമക്കൾക്കും ഒപ്പം മുത്തശ്ശിയുടെ വിഡിയോ; വൈറലാക്കി സോഷ്യൽ മീഡിയ

collage
SHARE

83കാരിയായ അമ്മയും അവരുടെ മക്കളും മരുമക്കളും അടങ്ങുന്ന വലിയ കുടുംബം സമൂഹമാധ്യമങ്ങളുടെ മനംകവരുകയാണ്. വീട്ടിലെ ഗോവണിപ്പടിയിലിരുന്ന് അമ്മയും മക്കളും ചെയ്ത റീലാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. പശ്ചാത്തലത്തിൽ ‘റൂപ് സുഹാന ലഗ്താ ഹേ’ എന്ന ഗാനമാണ് നല്‍കിയിരിക്കുന്നതെങ്കിലും അടുത്തിടെ വൈറലായ ‘ചാമ്പിക്കോ ’ വിഡിയോയുടെ ആക്ഷനാണ് അമ്മയുടേത്. ഹ്യൂമൻസ് ഓഫ് ബോംബെയിൽ പങ്കുവച്ച വിഡിയോയാണ് വൈറലായത്. 

അമ്മയുടെ അഞ്ചുമക്കളും മരുമക്കളും പേരമക്കളും അവരുടെ ഭാര്യമാരും അടങ്ങുന്നതാണ് വിഡിയോ. വിഡിയോയിൽ എത്തുന്ന അമ്മ കൈ ഉയർത്തി കാണിക്കുകയും കുടുംബം അതിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്നുണ്ട്. അമ്മയുടെ അനുഭവം അടങ്ങുന്ന കുറിപ്പും ഹ്യൂമൻസ് ഓഫ് ബോംബെയിലൂടെ പങ്കുവച്ചിട്ടുണ്ട്.

സ്വന്തം വീടിനെ കുറിച്ചും പിന്നീട് വിവാഹ ജീവിതത്തെ കുറിച്ചും അവര്‍ പറയുന്നുണ്ട്. ഒരു കൂട്ടുകുടുംബത്തിലേക്കാണ് വിവാഹിതയായി എത്തിയതെന്നും അവർ വ്യക്തമാക്കുന്നു. കൂട്ടുകുടുംബം തനിക്ക് സന്തോഷകരമായ അനുഭവമാണ് സമ്മാനിച്ചതെന്നും അമ്മ പറയുന്നുണ്ട്. അഞ്ചുമക്കളും അവരുടെ കുടുംബങ്ങളും ഒരുമിച്ച് സ്നേഹത്തോടെയും സന്തോഷത്തോടെയും ജീവിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. 53 വർഷത്തെ ദാമ്പത്യ ജീവിതവും ഭർത്താവ് മരിച്ച ശേഷം മക്കളെയും അവരുടെ കുടുംബങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടു പോയതിനെ കുറിച്ചും അമ്മ പറയുന്നുണ്ട്.

‘ഇവരെല്ലാം ഒരുമിച്ച് സന്തോഷത്തോടെയിരിക്കുന്നതാണ് എനിക്കിഷ്ടം. അവരുടെ ചിരിയിലും സന്തോഷത്തിലുമാണ് ഞാൻ എന്റെ സന്തോഷം കണ്ടെത്തുന്നത്. ഈ 83–ാം വയസ്സിൽ ഇത്രയും സ്നേഹമുള്ള ഒരു കുടുംബമുള്ളതാണ് എന്റെ അഭിമാനം. ദിവസങ്ങൾക്കു മുൻപ് എന്റെ പേരക്കുട്ടിയുടെ ആവശ്യ പ്രകാരമാണ് ഇങ്ങനെ ഒരു വിഡിയോ ചെയ്തത്. അമ്മൂമ്മ കൈ ഉയർത്തിയാൽ മാത്രം മതിയെന്ന് അവൻ പറഞ്ഞു. ഞാൻ സമ്മതിച്ചു. അത് രസകരമായ അനുഭവമായിരുന്നു.’– വിഡിയോ എടുത്തതിനെ കുറിച്ച് അവർ പറയുന്നു.

‘ഇപ്പോൾ എനിക്ക് 83 വയസ്സുണ്ട്. സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു. ഞാൻ വലിയ ഊർജസ്വലയൊന്നും ആയിരുന്നില്ല. പക്ഷേ, എനിക്ക് എന്റെതായ ഇടങ്ങളുണ്ടായിരുന്നു. എന്റെ കുടുംബം, സൗഹൃദങ്ങൾ, ദിനചര്യകൾ എല്ലാം ഇക്കാലം വരെയും നന്നായി കൊണ്ടുപോകാൻ എനിക്കു സാധിച്ചു. ചിലസമയങ്ങളിൽ കുട്ടികൾക്കൊപ്പം ഇത്തരം വിഡിയോകൾ ഞാൻ ചെയ്യാറുണ്ട്. ജീവിതം വളരെ ലളിതമാണ്. സന്തോഷത്തോടെ ജീവിക്കുക.’– ഈ മുത്തശ്ശി വ്യക്തമാക്കുന്നു. നിരവധി പേരാണ് മുത്തശ്ശിക്കും കുടുംബത്തിനും ആശംസകളുമായി എത്തിയത്.

English Summary: Watch: 83-Year-Old On Her "Proudest Achievement" In Reel With Big Family

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA