വിമാനത്തിൽ പ്രസവം; കുഞ്ഞിന് ‘ആകാശം’ ചേർത്ത് പേരിട്ട് യുവതി; ഹൃദ്യമായ കുറിപ്പുമായി ക്യാപ്റ്റൻ

plane-labor
SHARE

സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുകയാണ് വിമാനത്തില്‍ വച്ച് ഒരു പെൺകുഞ്ഞിന്റെ ജനനം. ‘ഫ്രോണ്ടിയർ എയർലൈൻസ് തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് യുവതി കുഞ്ഞിനു ജന്മം നൽകിയ വാർത്ത പങ്കുവച്ചത്. അമ്മ തന്റെ കുഞ്ഞിനു നൽകിയ പേരിനെ കുറിച്ചും അവർ കുറിപ്പിലൂടെ പറയുന്നുണ്ട്. ഇത് വായിക്കുമ്പോൾ നിങ്ങളുടെ ഹൃദയം നിറയും എന്നാണ് എയർലൈൻസ് പങ്കുവച്ച കുറിപ്പിൽ പറയുന്നത്. 

ശാന്തവും മാതൃകാപരവുമായിരുന്നു വിമാനത്തിലെ അറ്റന്റന്റ് ഡയാന ഗിരാൾഡോയുടെ നേതൃത്വത്തിലുള്ള സാഹസിക പ്രവ‌ൃത്തി എന്നാണ്  ക്യാപ്റ്റൻ ക്രിസ് നേ ഈ സംഭവത്തെ കുറിച്ചു പറഞ്ഞത്. ‘വിമാനം ലാൻ‍‍ഡ് ചെയ്യുന്നതിനു മുൻപ് അമ്മയ്ക്ക് പ്രസവ വേദന അനുഭവപ്പെട്ടു. തുടർന്ന്  കുഞ്ഞിന് ജന്മം നൽകുന്നതിനായി യുവതിയെ ഡയാന സഹായിച്ചു. വിമാനത്തിലെ മുഴുവൻ ഉദ്യോഗസ്ഥരും ഡയാനയുടെ നേതൃത്വത്തിൽ യുവതിയെ സഹായിക്കാനായി എത്തിയിരുന്നു. പെൻസാകോള വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും എല്ലാം ശുഭമായി അവസാനിച്ചു. എയര്‍ക്രാഫ്റ്റിലെ പുതുപിറവിയിൽ സഹായവുമായി എത്തിയ എല്ലാവരോടും ഈ അവസരത്തിൽ നന്ദി പറയുകയാണ്.’– ക്യാപ്റ്റൻ വ്യക്തമാക്കി. 

വിമാനത്തിൽ ജനിച്ചതു കൊണ്ടു തന്നെ മധ്യത്തിൽ ‘Sky’ എന്നു ചേർത്താണ് അമ്മ തന്റെ  കുഞ്ഞിനു പേരിട്ടതെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു. കുഞ്ഞിന്റെയും ക്രൂ അംഗങ്ങളുടെയും ചിത്രങ്ങൾ  കുറിപ്പിനൊപ്പം എയർലൈന്‍സ് അധികൃതർ പങ്കുവച്ചു. പോസ്റ്റിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. നിങ്ങൾ മഹനീയ പ്രവൃത്തിയാണ് ചെയ്തത്. അഭിനന്ദനങ്ങൾ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. 

English Summary: Woman gives birth on flight, attendant helps with delivery

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞാൻ അതു പറഞ്ഞതും ധ്യാൻ ചേട്ടൻ ഫ്ലാറ്റ് |  Ritunjay Sreejith | Sreejith Ravi | Prakashan Parakkkatte

MORE VIDEOS
FROM ONMANORAMA