ശരീരം തളർന്ന അമ്മയെ എടുത്ത് നൃത്തം ചെയ്ത് മകൻ; ഹൃദയം നിറച്ച് വിഡിയോ

viral-mom
SHARE

മിക്ക മാതാപിതാക്കളുടെയും ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നായിരിക്കും മക്കളുടെ വിവാഹം. എങ്ങനെ ആ ദിവസം മനോഹരമാക്കാം എന്നായിരിക്കും മാതാപിതാക്കളുടെ ചിന്ത. മകന്റെ വിവാഹ ചടങ്ങിലെ അമ്മയുടെ വൈകാരിക നിമിഷങ്ങളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അസുഖബാധിതയായ അമ്മ മകനൊപ്പം നൃത്തം ചെയ്യുന്നതാണ് വിഡിയോ

ശരീരത്തെ പുർണമായും തളർത്തുന്ന ആമിയോട്രോഫിക് ലാറ്ററൽ സീറോസിസ് എന്ന അവസ്ഥയിലുള്ള അമ്മയാണ് മറ്റുള്ളവരുടെ സഹായത്തോടെ വിവാഹ ദിനത്തിൽ മകനൊപ്പം നൃത്തം ചെയ്യുന്നത്. മകന്‍ സാക് പയോറിയർ അമ്മ കേത്തി പയോറിയറിനൊപ്പമുള്ള നൃത്തം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്. തന്റെ നിയമപഠനം പൂർത്തിയാക്കുന്നതിനിടെയാണ് അമ്മയ്ക്ക് എഎൽഎസ് ബാധിച്ചതെന്നും സാക് പയോറിയർ പങ്കുവച്ച കുറിപ്പിൽ പറയുന്നു. 

‘നിർഭാഗ്യവശാൽ അവർക്കു സ്വന്തമായി നിൽക്കാൻ സാധിക്കില്ല. പക്ഷേ, എന്റെ വിവാഹത്തിന് ഞാനും അമ്മയും ഒരുമിച്ച് നൃത്തം ചെയ്തു.’–വിഡിയോ പങ്കുവച്ചു കൊണ്ട് മകന്‍ കുറിച്ചത് ഇങ്ങനെയാണ്. സാക്കിന്റെ സോഹദരൻ വീൽ ചെയറിലുള്ള അമ്മയെ വേദിയിലേക്കു കൊണ്ടുവരികയായിരുന്നു. തുടർന്ന് ഇവരുടെ സഹായത്തോടെയാണ് അമ്മ സാക്കിനൊപ്പം നൃത്തം ചെയ്തത്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഉടൻ തന്നെ വിഡിയോ വൈറലായി. പിന്നാലെ ഹൃദയസ്പർശിയായ കമന്റുകളും എത്തി. 

നിങ്ങൾ അമ്മയെ എടുത്തു കൊണ്ടു വരുന്നതും അമ്മയോടുള്ള സ്നേഹവും ഹൃദയം നിറയ്ക്കുന്നതാണ്. ഈ ദൃശ്യം കാണുമ്പോൾ കണ്ണുകൾ നിറയുന്നു. ഇത്രയും സ്നേഹമുള്ള മക്കളെ ലഭിച്ചതിൽ അമ്മയ്ക്ക് അഭിമാനിക്കാം.– എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. 

English Summary: Son's Wedding Dance With Mother Who Can't Walk Warms Hearts

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA