ADVERTISEMENT

സാമൂഹിക പ്രതിബദ്ധതയുള്ളവരാകാൻ ചെറുപ്പത്തില്‍ തന്നെ കുട്ടികളെ പരിശീലിപ്പിക്കണം. എങ്ങനെ സംസാരിക്കണമെന്നും ശരിയായി വാക്കുകൾ പ്രയോഗിക്കേണ്ടത് എങ്ങനെ എന്നും കുട്ടികളെ പഠിപ്പിക്കണം. അച്ഛനമ്മമാരോട് സംസാരിക്കാൻ കുഞ്ഞുങ്ങൾക്ക് അവരുടെതായ ഭാഷ ഉണ്ട്. എന്നാൽ ആ ഭാഷ മനസ്സിലാക്കാൻ ശ്രവണവൈകല്യമുള്ള ഒരു പിതാവിനു ചിലപ്പോൾ കഴിയണമെന്നില്ല. വൈകല്യമുള്ള അച്ഛനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടത് എങ്ങനെ എന്ന് കുഞ്ഞിനെ പഠിപ്പിക്കുകയാണ് അമ്മ. 

അമ്മയുടെയും കുഞ്ഞിന്റെയും ഫ്രെയിമിൽ നിന്നാണ് വിഡിയോ ആരംഭിക്കുന്നത്. കേൾവിക്കുറവുള്ള അച്ഛനോട് എങ്ങനെയാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കേണ്ടതെന്ന് മകളെ പഠിപ്പിക്കുകയാണ് അമ്മ. മേശ അനക്കിയാൽ അച്ഛന്റെ ശ്രദ്ധയാകർഷിക്കാൻ സാധിക്കുമെന്നാണ് അമ്മ കുഞ്ഞിനെ പഠിപ്പിക്കുന്നത്. 

മാഡിസൺ എന്നാണ് ഈ കുഞ്ഞിന്റെ പേര്. ഈ പേജിൽ നിന്നാണ് വിഡിയോ എത്തിയത്. അച്ഛനമ്മമാർക്കൊപ്പമുള്ള കുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോയും ഈ പേജിൽ പങ്കുവയ്ക്കാറുണ്ട്. 1.7 ലക്ഷം ഫോളവേഴ്സ് ഉണ്ട്. ‘നിരാശപ്പെട്ടരുത്. ഇത് കേൾവി കുറഞ്ഞവർക്കു സഹായകമാകും. മറ്റുള്ളവരുടെ ശ്രദ്ധ എങ്ങനെ ആകർഷിക്കാമെന്ന് ഇതിലൂടെ മനസ്സിലാകും.’– എന്ന കുറിപ്പോടെയാണ് വിഡിയോ. 

ഹൃദ്യമായ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 8 മില്യനിൽ അധികം ആളുകൾ വിഡിയോ കണ്ടു കഴിഞ്ഞു. മനോഹരം എന്നാണ് മിക്കവരും വിഡിയോക്ക് കമന്റ് ചെയ്തത്. 

English Summary: Mom teaches baby girl how to get hearing impaired dad's attention in viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com