പ്രിയങ്കയുടെ ലേഖനം വന്ന പത്രം വായിച്ച് മുത്തശ്ശി; ഹൃദയസ്പർശിയായ കുറിപ്പുമായി താരം

priyanka-nanni
SHARE

മരിച്ചു പോയ മുത്തശ്ശി മധു ജ്യോത്സ്ന അഖൗരിയുടെ ജന്മവാർഷികത്തിൽ ഹൃദയസ്പർശിയായൊരു ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര. പ്രിയങ്കയെ കുറിച്ചുള്ള ലേഖനമുള്ള പത്രം മുത്തശ്ശി വായിക്കുന്ന ചിത്രത്തിനൊപ്പം, ‘ജന്മദിനാശംസകൾ മുത്തശ്ശി, ഞങ്ങൾക്ക് നിങ്ങളെ മിസ് ചെയ്യുന്നു.’ എന്ന കുറിപ്പുമുണ്ട്. 

2016 ജൂണിലാണ് മധു ജ്യോത്സ്ന അഖൗരി മരിച്ചത്. മുൻപും മുത്തശ്ശിയുടെ ചിത്രങ്ങൾ പ്രിയങ്ക പങ്കുവച്ചിട്ടുണ്ട്. മുത്തശ്ശി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടയാളായിരുന്നെന്നു പ്രിയങ്ക പലവട്ടം പറഞ്ഞിട്ടുണ്ട്. ‘‘സ്വാതന്ത്ര്യ സമര സേനാനിയും എംഎൽഎയും സാമൂഹിക പ്രവർത്തകയുമായ മുത്തശ്ശി ഞങ്ങളുടെ വഴികാട്ടിയായിരുന്നു. അസാമാന്യ കഴിവുള്ള സ്ത്രീയായിരുന്നു. ഞങ്ങളെ ഒരുപാട് സ്നേഹിച്ചിരുന്നു. വളർച്ചയുടെ ഓരോ ഘട്ടത്തിലും കൂടെ നിന്നു. എല്ലായ്പ്പോഴും അവർ ഞങ്ങൾക്കൊപ്പമുണ്ട്.’’– മധു ജ്യോത്സ്നയുടെ വിയോഗസമയത്ത് പ്രിയങ്ക പറഞ്ഞിരുന്നു.

അമ്മയ്ക്കും മുത്തശ്ശിക്കും ഒപ്പമുള്ള ചില ബാല്യകാല ചിത്രങ്ങളും പ്രിയങ്ക പങ്കുവച്ചിരുന്നു. മുത്തശ്ശിക്കു ഭക്ഷണം നൽകുന്നതായിരുന്നു അതിലൊന്ന്.

English Summary: Priyanka Chopra shares picture of her late grandmother reading news article about her, remembers her on her birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA