ADVERTISEMENT

പ്രസവ സമയത്ത് ഹോർമോൺ പ്രശ്നമാണെന്നു പറഞ്ഞ ഭർത്താവിനെ ലേബർ റൂമിൽ നിന്നും പുറത്താക്കി ഭാര്യ. ഗർഭകാലത്തും ആശുപത്രിയിൽ വേദന അനുഭവിക്കുന്ന ആദ്യഘട്ടത്തിലും ഭർത്താവ് തനിക്കൊപ്പം നിന്നെന്നും 32കാരിയായ ഭാര്യ പറഞ്ഞു. ഗര്‍ഭകാല യാത്രയെ കുറിച്ച് ആരോഗ്യ പ്രവർത്തകയുടെ ചോദ്യങ്ങൾക്കിടെയായിരുന്നു യുവതിയെ ചൊടിപ്പിച്ചുകൊണ്ട് ഭർത്താവിന്റെ മറുപടി എത്തിയത്. ഗർഭകാലത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെയുള്ള യാത്രയെ കുറിച്ച് ആരോഗ്യ പ്രവർത്തകയുടെ ചോദ്യച്ചെന്നും യുവതി റെഡിറ്റിൽ പങ്കുവച്ച കുറിപ്പിൽ യുവതി പറയുന്നു 

‘എനിക്കും എന്റെ ഭർത്താവിനും ഇന്ന് ആദ്യത്തെ കുഞ്ഞ് ജനിച്ചു. ഞങ്ങൾ ഒരുമിച്ചാണ് ലേബർ റൂമിൽ കയറിയത്. എനിക്ക് വേദന സഹിക്കാനായിരുന്നില്ല. പക്ഷേ, അദ്ദേഹം അപ്പോഴെല്ലാം എനിക്കൊപ്പം നിന്നു. ഗര്‍ഭകാലത്തെ കുറിച്ചും മറ്റും ആരോഗ്യ പ്രവർത്തക ഞങ്ങളോട് ചോദിച്ചു. 

ഗര്‍ഭകാലം കഴിഞ്ഞതിൽ സന്തോഷമുണ്ടോ എന്ന് അവർ ഞങ്ങളോട് ചോദിച്ചു. ഉണ്ടെന്നു ഞാൻ പറഞ്ഞു. കാരണം അതികഠിനമായ അവസ്ഥകളിലൂടെയാണ് കടന്നു പോയത്. ഞാൻ പറഞ്ഞത് എന്റെ ഭർത്താവും ശരിവച്ചു. പക്ഷേ, പരിഹസിക്കുന്നതു പോലെയാണെന്ന് എനിക്കു തോന്നി. ഞാൻ ചോദിച്ചു നിങ്ങളെന്താണ് ഉദ്ദേശിച്ചത്. നീ കടന്നുപോയ വഴികൾ എനിക്കറിയാമെന്നും അതു കഴിഞ്ഞ് എന്റെ ഭാര്യയെ തിരിച്ചു കിട്ടിയതിൽ സന്തോഷമുണ്ടെന്നും അവൻ പറഞ്ഞു. അങ്ങനെ ഹോർമോൺ പ്രശ്നങ്ങൾ അവസാനിച്ചിരിക്കുന്നു എന്നും അവൻ പറഞ്ഞു. 

അത് എന്നെ അപമാനിക്കുന്നതായാണ് എനിക്കു തോന്നിയത്. വെറും ഹോർമോൺ പ്രശ്നം എന്നു ലഘൂകരിക്കുകയാണ് അവൻ ചെയ്തത്. നിങ്ങൾ ഈ നിമിഷം ഈ മുറിയിൽ നിന്നും ഇറങ്ങിപ്പോകണമെന്ന് ഞാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ എവിടെക്കും പോകില്ലെന്നും അദ്ദേഹത്തിന്റെ കുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്നും പറഞ്ഞു. പുറത്തു പോകണമെന്ന് ഞാൻ വീണ്ടും അവനോട് ആക്രോശിച്ചു. അത് അവന് ഇഷ്ടമായില്ല.  എന്നോട് ദേഷ്യപ്പെട്ടു. കുഞ്ഞിന്റെ ജനനം കാണാൻ അനുവദിക്കാത്തതിനെ തുടർന്ന് അവൻ അവിടെ നിന്ന് ഇറങ്ങിപ്പോയി. ഞങ്ങളുടെ മകളെ കാണാൻ അവൻ ഇതുവരെ വന്നില്ല. ഇന്ന് വൈകിട്ട് വരുമെന്നാണ് എന്റെ പ്രതീക്ഷ.’– യുവതി കുറിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com