‘പി.ടിയെ എനിക്ക് എത്ര പ്രേമിച്ചാലും മതി വരില്ല’; തൃക്കാക്കരയിൽ ജയിച്ചത് ആ സ്നേഹം കൂടിയായിരുന്നു...

uma-thomas-pt-love-story
തൃക്കാക്കരയിലെ വിജയത്തിനു പിന്നാലെ പി.ടിയുടെ ചിത്രത്തിനു മുന്നിൽ കണ്ണീരണിഞ്ഞ് ഉമ തോമസ്. ചിത്രം: അരുൺ ചന്ദ്രബോസ്
SHARE

മതേതര ജനാധിപത്യത്തിന്റെ വിജയത്തോടൊപ്പം ഉമ തോമസിന്റെ തൃക്കാക്കരയിലെ പ്രകടനം ആഹ്ലാദഹരമാക്കുന്നത്, അത് കാലഹരണപ്പെട്ടു പോയി എന്ന് നമ്മളിൽ പലരും കരുതുന്ന അനശ്വര പ്രേമത്തിന്റെ ഉജ്ജ്വല പ്രകാശനവുമായിരുന്നു എന്നതാണ്. മത്സരം പൂർണമായും തീവ്രമായും രാഷ്ട്രീയാടിസ്ഥാനത്തിലായിരുന്നപ്പോഴും അതിനു സമാന്തരമായി പൊതുഭാവനയിൽ കുറേയെറെയെങ്കിലും നിറഞ്ഞു നിന്നിട്ടുള്ളത് ഉമ തോമസിന് തന്റെ പ്രിയതമനോടുള്ള വിസ്മയിപ്പിക്കുന്ന ഈ തീവ്രാനുരാഗമായിരുന്നിരിക്കണം. ഒരുപക്ഷേ അവർക്ക് വോട്ടു ചെയ്യുമ്പോൾ ധാരാളം പേർ നിശബ്ദരായി ആഘോഷിച്ചതും ഈ നിർമല വികാരമായിരുന്നിരിക്കണം. വെറുപ്പിന്റെയും ദാർഷ്ട്യത്തിന്റെയും എതിർവശത്തു നിന്ന് സൗകുമാര്യത്തോടെ ജയിച്ചത് രണ്ടു മനുഷ്യർ തമ്മിലുള്ള സ്നേഹം കൂടിയായിരുന്നു എന്നത് പെട്ടെന്നുടഞ്ഞു പോകുന്ന അനുരാഗങ്ങളിലും ദുർബല ബന്ധങ്ങളുടേ വ്യഥയിലും ഉഴലുന്ന നമുക്ക് ശുഭപ്രതീക്ഷ പകരണം. പി.ടി. തോമസ് എന്ന മനുഷ്യനെ തനിക്ക് എത്ര പ്രേമിച്ചാലും മതി വരില്ല എന്ന് അവർ പറയുന്ന മറയില്ലാത്ത ഭാഷ ഇക്കാലത്ത് - പ്രത്യേകിച്ച് സ്മാർട്ട് ഫോണിലൂടെ ഐ ലവ് യു പറയുകയും അതിലൂടെ തന്നെ ബ്രേക്ക് അപ് പറയുകയും ചെയ്യുന്ന തലമുറയുടെ ഇടയിൽ - നമ്മൾ വളരെ വിരളമായി മാത്രമേ കേൾക്കാറുള്ളൂ. അതുപോലെത്തന്നെ പുതിയ തലമുറയുടെ ഈ പ്രലോഭിപ്പിക്കുന്ന ‘സ്വാതന്ത്ര്യം’ (പ്രത്യേകിച്ച് ലൈംഗിക സ്വാതന്ത്ര്യം) കണ്ട് തങ്ങളുടെ നിറമില്ലാത്ത അല്ലെങ്കിൽ സംഭവശൂന്യമായ കഴിഞ്ഞുപോയ കാലത്തെ ഓർത്ത് ഖേദിക്കുന്ന, ഇപ്പോൾ മധ്യവയസ്സു കഴിഞ്ഞ പലരുടെയും ഇടയിലും ഇതൊരപൂർവതയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA