ജനിച്ച ഉടനെ കുഞ്ഞിന് ജന്മദിനാശംസകൾ നേരുന്ന അമ്മയുടെ വിഡിയോ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

mother-singing
SHARE

അച്ഛനും അമ്മയും ആകുക എന്നത് ഒരാളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. പിറന്ന കുഞ്ഞിനെ ആദ്യമായി കൈകളിലേക്കു വാങ്ങുന്നത് അച്ഛനമ്മമാരുടെ ജീവിതത്തിൽ മറക്കാനാകാത്ത ഓർമയായിരിക്കും. തന്റെ നവജാത ശിശുവിന് ജന്മദിനാശംസകൾ നേര്‍ന്നുകൊണ്ടുള്ള ഒരു അമ്മയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

സ്റ്റെഫനി ബോ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. ‘നിങ്ങളുടെ കുഞ്ഞ് ജനിച്ച ഉടനെ ജന്മദിനാശംസകൾ പറയാൻ മറക്കരുത്.’ എന്ന് വിഡിയോയിൽ കുറിച്ചിട്ടുണ്ട്. അമ്മയുടെ നെഞ്ചിൽ കിടക്കുന്ന കുഞ്ഞിനെയും വിഡിയോയിൽ കാണാം. തൊട്ടടുത്തു തന്നെ കുഞ്ഞിന്റെ അച്ഛനും ഇരിക്കുന്നുണ്ട്. 

‘ഏറ്റവും മനോഹരമായി പലരും ജന്മദിനാശംസകൾ നേരുന്നത് നിങ്ങൾ കണ്ടിരിക്കും. പക്ഷേ, ഗ്രഹാമിനെ കയ്യിൽ വാങ്ങിയപ്പോൾ നൽകിയ ആശംസയോളം ഒന്നും തന്നെ ഇല്ല. ലേബർ റൂമിലെ 16 മണിക്കൂറുകൾക്കു ശേഷം അവൻ ഞങ്ങൾക്കൊപ്പം ഉണ്ട്. ഇപ്പോൾ ഞങ്ങളുടെ കൈകളിൽ മയങ്ങുകയാണ് അവൻ. ഇന്നലെ എന്നപോലെയാണ് എനിക്ക് ഈ നിമിഷം തോന്നുന്നത്. പക്ഷേ, ഇപ്പോൾ രണ്ടുമാസം പിന്നിട്ടിരിക്കുന്നു. അവൻ എന്റെ നെഞ്ചിൽ ഉറങ്ങുകയാണ്. അൽപം വലുതായിരിക്കുന്നു. കരുത്തനായിരിക്കുന്നു. ഒരു കാര്യം നിങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. നിങ്ങൾക്ക് ഇങ്ങനെ ഒരു അവസരം ഉണ്ടായാൽ ജനിച്ച ഉടനെ കുഞ്ഞിന് ജന്മദിനാശംസകൾ നേരുക. കഴിയുമെങ്കില്‍ അതിന്റെ വിഡിയോ എടുക്കുക. അത് അത്രയും മനോഹരമായിരിക്കും.’– എന്ന നീണ്ട കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

‘എന്റെ കുഞ്ഞുങ്ങൾ ജനിച്ചപ്പോൾ ഞാൻ ജന്മദിനാശംസകൾ നേർന്നിരുന്നു.’– എന്നാണ് ഒരു ഇൻസ്റ്റഗ്രാം ഉപയോക്താവ് കമന്റ് ചെയ്തത്. ‘അവൻ കരയുകയാണെന്ന് എനിക്ക് തോന്നുന്നില്ല. അവന്റെ അമ്മയുടെ പാട്ടിനു കുഞ്ഞു ശബ്ദത്തിൽ കൂടെ പാടുകയാണ് അവൻ എന്നാണ് എനിക്കു തോന്നുന്നത്, എന്റെ ഡോക്ടർ എന്റെ കുഞ്ഞ് ജനിച്ചപ്പോൾ അതിന് ജന്മദിനാശംസകൾ നേർന്നിരുന്നു. അതാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ഓർമ.’– എന്ന് മറ്റൊരാളും കമന്റ് ചെയ്തു. 

English Summary: Woman sings happy birthday to her newborn son and it is heartening 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA