അച്ഛന് സർപ്രൈസുമായി മകൾ; സ്നേഹനിർഭരമെന്ന് സോഷ്യൽ മീഡിയ

father-daughteer
SHARE

മക്കൾ ജീവിതത്തിൽ വിജയങ്ങൾ നേടുന്നതാണ് മാതാപിതാക്കളെ സംബന്ധിച്ച് ഏറ്റവും സന്തോഷമുള്ള കാര്യം. കാലങ്ങളായി മകൾ കണ്ട സ്വപ്നം സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് ഒരു പിതാവ്. അച്ഛന് സർപ്രൈസായി മെഡിക്കൽ സ്കൂളിൽ നിന്നുള്ള ഓഫർ ലെറ്ററുമായി എത്തുന്ന മകളുടെ വിഡിയോയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ഗുഡ് ന്യൂസ് പങ്കുവച്ച വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയായിരുന്നു. 

ഓഫർ ലൈറ്ററും കയ്യിൽ പിടിച്ച് അച്ഛന്റെ സമീപത്തേക്ക് വരുന്ന മകളിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. ഓഫർ ലെറ്റർ കാണിച്ച് അച്ഛനോട് തന്റെ അടുത്തേക്കു വരാൻ അവൾ ആവശ്യപ്പെടുന്നു. തുടർന്ന് അച്ഛൻ ലെറ്റർ വാങ്ങി വായിച്ചു നോക്കുന്നു. അവിശ്വസനീയമെന്ന രീതിയിൽ അച്ഛൻ മകളെ ഈ സമയത്ത് നോക്കുന്നതും വിഡിയോയില്‍ കാണാം. ഇരുവരും പരസ്പരം ആലിംഗനം ചെയ്യുകയും വർഷങ്ങളായുള്ള കാത്തിരിപ്പിന്റെ ഫലമാണിതെന്നു പറയുകയും ചെയ്യുന്നു. 

‘അച്ഛന്റെ അഭിമാനം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. തങ്ങളുടെ ലക്ഷ്യത്തിനായി കഠിനാധ്വാനം നടത്തുന്നവർക്കുള്ള പ്രചോദനമാണ് ഈ വിഡിയോ എന്നാണ് പലരുടെയും കമന്റുകൾ. സ്നേഹനിർഭരമായ സമയം എന്നും ചിലർ കമന്റ് ചെയ്തു. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. 

English Summary: Daughter surprises father by announcing that she got into medical school. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA