ഭർത്താക്കന്മാർ അടുത്ത സുഹൃത്തുക്കൾ; ഭാര്യമാർക്ക് ഒരേ പേര്; ജീവിതത്തിൽ പിന്നീടുണ്ടായ അതിശയത്തെ കുറിച്ച് യുവതികൾ

Baby-2
SHARE

യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ചിലകാര്യങ്ങൾ ജീവിതത്തിൽ സംഭവിച്ചത് തികച്ചും അതിശയകരമായി തോന്നാം. ഹൈസ്കൂൾ കാലത്ത് അടുത്ത കൂട്ടുകാരായിരുന്ന രണ്ടുപേരുടെ ജീവിതത്തിലാണ് അതിശയകരമായ സംഭവം നടന്നത്. ഇരുവരുടെയും ഭാര്യമാർ പങ്കുവച്ച വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. രണ്ട് അമ്മമാരും അവരുടെ കുഞ്ഞുങ്ങളുമാണ് വിഡിയോയിലുള്ളത്. 

ആഷ്‌ലി റേ, ആഷ്‌‌ലി ഹെൻസൺ എന്നിവരാണ് വിഡിയോയിലുള്ള സ്ത്രീകൾ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും അവരുടെ കുടുംബത്തെ കുറിച്ചും കുഞ്ഞിനെ കുറിച്ചും പറഞ്ഞത്. ഈ വർഷം ആദ്യത്തിൽ ജനുവരി 22നാണ് കുഞ്ഞ് പിറന്നതെന്ന് ഇരുവരും പറഞ്ഞു. കുഞ്ഞുങ്ങളെയും കയ്യിലെടുത്തു കൊണ്ട് ഡാൻസ് ചെയ്താണ് സ്ത്രീകൾ എത്തുന്നത്. 

‘ഒരു തമാശ. ഞങ്ങളുടെ ഭർത്താക്കന്മാർ ഹൈസ്കൂൾ കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു. 2016ൽ വിവാഹ ശേഷം ഞങ്ങളും അടുത്ത സുഹൃത്തുക്കളാണ്. ആഷ്‌ലി എന്നാണ് ഞങ്ങളിരുവരുടെയും പേര്. 2021ൽ ഒരേ സമയത്താണ് ഒരു പദ്ധതിയുമില്ലാതെ ഞങ്ങൾ ഗർഭിണികളാകുന്നത്. 2022 ജനുവരി 22ന് ഞങ്ങൾക്ക് ഒരേദിവസം തന്നെ കുഞ്ഞുങ്ങൾ ജനിച്ചു.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

അടുത്തിടെ ഇൻസ്റ്റഗ്രാമിൽ എത്തിയ വിഡിയോ നിരവധി പേർ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ‘ഇക്കാര്യം വളരെ രസകരമായി തോന്നുന്നു.’ എന്നാണ് ഒരാൾ കമന്റ് ചെയ്തത്. ‘അതിശയകരമായി തോന്നുന്നു. ഇനി ഈ കുഞ്ഞുങ്ങളും അടുത്ത സുഹൃത്തുക്കളാകട്ടെ.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

English Summary: School best friends get married to women with same names, have babies on the same day.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA