വേഗം തിരികെ വരൂ; മകൾക്കും അമ്മയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

priyanka-mother
SHARE

അമ്മയ്ക്കും മകൾക്കും ഒപ്പമുള്ള മനോഹരമായ ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര. അമ്മ മധു ചോപ്രയുടെ ജന്മദിനത്തോടനുബന്ധിച്ചായിരുന്നു പ്രിയങ്ക ചിത്രം പങ്കുവച്ചത്. പ്രിയങ്ക, അമ്മ മധു ചോപ്ര, മകൾ മാൾടി മേരി ചോപ്ര ജോനാസ് എന്നിവരാണ് ചിത്രത്തിലുള്ളത്. മധുചോപ്രയുടെ കയ്യിലിരിക്കുന്ന കുഞ്ഞിനെ സ്നേഹത്തോടെ നോക്കുകയാണ് പ്രിയങ്ക. 

‘ജന്മദിനാശംസകൾ മമ്മാ, അമ്മയുടെ പുഞ്ചിരി എക്കാലവും നിലനിൽക്കട്ടെ. ഓരോ ദിവസവും അമ്മ ഞങ്ങൾക്കു പ്രചോദനം നൽകുന്നു. ഒറ്റയ്ക്കുള്ള യൂറോപ്പ് യാത്രയാണ് അമ്മയുടെ ഈ വർഷത്തെ ഏറ്റവും മനോഹരമായ ജന്മദിനാഘോഷം. ഒരുപാട് സ്നേഹം. വേഗം തിരിച്ചു വരൂ മുത്തശ്ശി.’– എന്ന കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവച്ചത്. പോസ്റ്റിനു താഴെ കമന്റുമായി നിക് ജോനാസും എത്തി. 

മെയിലലാണ് പ്രിയങ്ക ചോപ്രയ്ക്കും നിക് ജോനാസിനും വാടക ഗർഭധാരണത്തിലൂടെ കുഞ്ഞു പിറന്നത്. അമ്മയായതിന്റെ സന്തോഷം മനോഹരമായ കുറിപ്പിലൂടെ പ്രിയങ്ക തന്നെയാണ് ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ അടുത്ത അധ്യായം എന്നാണ് മാതാപിതാക്കളായതിനെ കുറിച്ച് പ്രിയങ്ക പറഞ്ഞത്. അമ്മയും അച്ഛനുമാകാന്‍ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും പ്രിയങ്ക വ്യക്തമാക്കി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA