‌പാവയെ വിവാഹം കഴിച്ചു; ഇപ്പോൾ പാവക്കുഞ്ഞും ആയി; വിചിത്ര ജീവിതം പറഞ്ഞ് യുവതി

doll-marriage
SHARE

പാവയെ വിവാഹം കഴിച്ചെന്നും ഇതിൽ തനിക്ക് ഒരു പാവക്കുഞ്ഞ് ഉണ്ടെന്നും യുവതി. 37 വയസ്സുള്ള മെറിവോൺ റോച്ച മൊറേസാണ് കൗതുകകരമായ ജീവിതം പറയുന്നത്. ബ്രസീലിലാണ് സംഭവം കാമുകൻ ഇല്ലെന്ന് പറഞ്ഞ യുവതിക്ക് അമ്മ തുണികൊണ്ടുള്ള ഒരു പാവയെ സമ്മാനിച്ചു. പിന്നീട് ആ പാവയെ വിവാഹം കഴിച്ചെന്നും യുവതി പറയുന്നു. 

ഭർത്താവായ പാവയോടൊപ്പമുള്ള ജീവിതം വളരെ മനോഹരമായിരുന്നു എന്നാണ് യുവതി പറയുന്നത്. ഇപ്പോൾ തനിക്കൊരു പാവക്കുഞ്ഞും ഉണ്ടെന്ന് യുവതി വ്യക്തമാക്കുന്നു. ‘കൂടെ നൃത്തം ചെയ്യാനും മറ്റും ഒരാളെ കിട്ടാതിരുന്നതാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എന്നെ നയിച്ചത്. അങ്ങനെയാണ് ഒരു പങ്കാളി എന്ന നിലയിൽ അവൻ എന്റെ ജീവിതത്തിലേക്കു കടന്നു വരുന്നത്. ഞങ്ങളുടെ വിവാഹം വളരെ മനോഹരമായിരുന്നു. വളരെ വൈകാരികവും പ്രാധാന്യമർഹിക്കുന്നതും ആയിരുന്നു. എന്റെ ഭർത്താവിനൊപ്പമുള്ള വിവാഹരാത്രിയും മനോഹരമായിരുന്നു.’– യുവതി വ്യക്തമാക്കി. 

മകൾക്ക് ഒരു കൂട്ടുകാരനില്ലെന്നു മനസ്സിലാക്കിയാണ് അമ്മ ഒരു പാവയെ നിർമിച്ചു നൽകിയത്. പിന്നീട് കളിയും ചിരിയും സങ്കടങ്ങളും എല്ലാം പാവയോടായി. ഇതോടെ പാവയുമായി പ്രണയത്തിലാകുകയും ചെയ്തു. അങ്ങനെയാണ് പാവയെ തന്നെ വിവാഹം കഴിക്കാൻ ഇവർ തീരുമാനിച്ചത്. 

എന്തിനും സ്വാതന്ത്ര്യം തരുന്ന ഒരാളാണ് ഭർത്താവെന്നും ഒരുവാക്കും തന്നോട് മറിച്ച് പറയാറില്ലെന്നും യുവതി മാധ്യമങ്ങളോട് പറയുന്നു. ഇപ്പോൾ ഒരു പാവക്കുഞ്ഞും ദമ്പതികൾക്ക് ഇടയിലുണ്ട്. ആശുപത്രിയിൽ പാവക്കുഞ്ഞിനൊപ്പം നിൽക്കുന്ന ചിത്രവും ഇവർ പങ്കുവച്ചിട്ടുണ്ട്. സന്തോഷകരമായ ഒരു ദാമ്പത്യമാണ് പാവയുമായി തനിക്ക് ഉള്ളതെന്നും യുവതി പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA