പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കയ്യിലെടുത്ത് മുത്തശ്ശി; സോഷ്യൽ മീഡിയയുടെ ഹൃദയം നിറച്ച് വിഡിയോ

enlderly-woman
SHARE

ജീവിതത്തിൽ നമ്മെ ഒരുപാട് സന്തോഷിപ്പിക്കുന്ന ചില നിമിഷങ്ങളുണ്ട്്. വയസ്സായവർ അവരുടെ കൊച്ചുമക്കളെയോ കൊച്ചുമക്കളുടെ മക്കളെയോ കാണുമ്പോൾ ജീവിതത്തിന് തന്നെ ഒരു പൂർണ്ണത വന്നതായി അവർക്ക് അനുഭവപ്പെടും. പേരക്കുട്ടികളെ കാണുമ്പോൾ അവർക്കുണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. 90 വയസ്സുള്ള സ്ത്രീ തന്റെ പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കണ്ടപ്പോഴുണ്ടായ പ്രതികരണം സമൂഹമാധ്യമങ്ങളുടെ ഹൃദയം നിറയ്ക്കുകയാണ്

കുഞ്ഞിനെ നെഞ്ചോടടുക്കി ലാളിക്കുകയാണ് അവർ. ഗുഡ്ന്യൂസ് കറസ്പോണ്ടന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. കട്ടിലില്‍ കിടക്കുന്ന വയസ്സായ സ്ത്രീയ്ക്ക് മറ്റൊരു സ്ത്രീ കുഞ്ഞിനെ കൈമാറുന്നത് കാണാം. അവരുടെ പേരക്കുട്ടിയുടെ കുഞ്ഞാണ്. ആശ്ചര്യവും സന്തോഷവും നിറച്ച് അടക്കിപ്പിടിക്കാനാകാതെ കുഞ്ഞിന്റെ ചെറുവിരലുകള്‍ എല്ലാം തൊട്ടുനോക്കി കവിളിൽ മുത്തമിടുന്നതും നമുക്ക് കാണാം. "കുഞ്ഞിക്കാലുകൾ നോക്കൂ, കുഞ്ഞിക്കൈകൾ നോക്കൂ, അവളെന്തൊരു കുഞ്ഞാണ്" എന്നെല്ലാം സ്ത്രീ പറയുന്നുണ്ട്.

"മനോഹരം: പേരക്കുട്ടിയുടെ കുഞ്ഞിനെ ആദ്യമായി കണ്ട വയോധിക".– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. വയോധികയെ ഇഷ്ടപ്പെട്ട നിരവധി ആളുകൾ വിഡിയോയ്ക്ക് കമന്റുകളുമായി എത്തി. കണ്ടാൽ 90 വയസ്സ് തോന്നിക്കുന്നില്ലെന്നും നിരവധിപേർ കമന്റ് ചെയ്തു.

“നിങ്ങളുടെ മുത്തശ്ശിക്ക് 90 വയസ്സ് തോന്നുന്നില്ല! അവർ വളരെ സുന്ദരിയാണ്, നിങ്ങളുടെ പെൺകുഞ്ഞിനൊപ്പം സന്തോഷവതിയും", "ഇന്റർനെറ്റിൽ ഇത്തരം സംഭവങ്ങൾ‍ മാത്രം നിറയണം", "90 വയസ്സോ? അവർ വളരെ സുന്ദരിയും മനോഹരമായ ഒരു പ്രചോദനവുമാണ്, "ഈ പ്രായത്തിലും മുത്തശ്ശി അതിശയകരമായിരിക്കുന്നു, കുഞ്ഞ് വളരെ മനോഹരം!" എന്ന് പലരീതിയിലുള്ള  കമന്റുകൾ വന്നു. നിരവധി പേരാണ് വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തത്.

English Summary: Elderly woman meets great-granddaughter for the first time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS